---
title: "ചമ്പാട് വെസ്റ്റ് യൂപി സ്കൂളിൽ ആയുർവേദ മെഡിക്കൽ ക്യാമ്പും, ബോധവത്ക്കരണ ക്ലാസും നടത്തി"
english_title: "Conducted Ayurvedic Medical Camp and awareness class at Champat West UP School"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/214511/conducted-ayurvedic-medical-camp-and-awareness-class-at-champat-west-up-school"
published_at: "2024-06-24T12:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66791a42f2310_Untitled-3_copy.jpg"
keywords: []
---

# ചമ്പാട് വെസ്റ്റ് യൂപി സ്കൂളിൽ ആയുർവേദ മെഡിക്കൽ ക്യാമ്പും, ബോധവത്ക്കരണ ക്ലാസും നടത്തി

> **Lead Summary:** **പന്ന്യന്നൂർ:** പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് ആയുർവേദ ഡിസ്‌പെൻസറിയുടെയും, ഭാരതീയ ചികിത്സ വകുപ്പിന്റെയും ആഭിമുഖ്യത്തിൽ ചമ്പാട് വെസ്റ്റ് യൂ പി സ്കൂളിൽ ആയുർവേദ മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.

## Article Content

**പന്ന്യന്നൂർ:** പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് ആയുർവേദ ഡിസ്‌പെൻസറിയുടെയും, ഭാരതീയ ചികിത്സ വകുപ്പിന്റെയും ആഭിമുഖ്യത്തിൽ ചമ്പാട് വെസ്റ്റ് യൂ പി സ്കൂളിൽ ആയുർവേദ മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.

ജില്ലാ പഞ്ചായത്ത്‌ അംഗം ഇ. വിജയൻ മാസ്റ്റർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ ടി.ഹരിദാസൻ അധ്യക്ഷനായി. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് കെ പി രമ ടീച്ചർ, ചമ്പാട് വെസ്റ്റ് യൂ പി സ്കൂൾ പ്രധാനധ്യാപകൻ വി.പി രജിലേഷ് എന്നിവർ സംസാരിച്ചു. കൺവീനർ ഡോ. ചൈതന്യ സ്വാഗതവും നസീർ ഇടവലത്ത് നന്ദിയും പറഞ്ഞു.

ചൊക്ലി ആയുർവേദ ഡിസ്‌പെൻസറി ഡോ.ദീപ്തി, ജില്ലാ ആയുർവേദ ആശുപത്രിയിലെ സ്ത്രീ രോഗ വിദഗ്ധ ഡോ. മിഥുനശ്രി, ഡോ. ചൈതന്യ, ഡോ. ആതിര, ഡോ ഹൃദ്യ എന്നിവർ ക്യാമ്പ് നയിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/214511/conducted-ayurvedic-medical-camp-and-awareness-class-at-champat-west-up-school)