സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത
Jun 24, 2024 10:54 AM | By Rajina Sandeep

(www.panoornewws.in)  മഹാരാഷ്ട്ര തീരം മുതൽ കേരള തീരം വരെ ന്യൂനമർദ്ദ പാത്തി നിലനിൽക്കുന്നതിനാൽ ഇന്നും നാളെയും വടക്കൻ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത. കേന്ദ്രകാലാവസ്ഥാ വകുപ്പ് വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

ഇന്ന് കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ്. നാളെ കണ്ണൂരും കാസർകോടും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ട് ആണ്.

അടുത്ത മൂന്നു ദിവസം എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യത ഉണ്ട്. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും, മറ്റു ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ന്യൂനമർദ്ദ പാത്തിയുടെ ഫലമായി പടിഞ്ഞാറൻ തീരമേഖലയിൽ കാലവർഷകാറ്റ് അടുത്ത 3 ദിവസം ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. കാസർഗോഡ്, കണ്ണൂർ, തിരുവനന്തപുരം തീരങ്ങൾക്ക് പ്രത്യേക ജാഗ്രത നിർദേശം പ്രഖ്യാപിച്ചു. കാസർഗോഡ്, കണ്ണൂർ, തിരുവനന്തപുരം ജില്ലകളിലെ തീരങ്ങളിൽ 25-06-2024 രാത്രി 11.30 വരെ 2.9 മുതൽ 3.4 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

കേരള തീരത്തും, തമിഴ്‌നാട് തീരത്തും നാളെ രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും, ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ട്. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കണം. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

Heavy rain in North Kerala today and tomorrow;Orange alert in three districts

Next TV

Related Stories
2 കോടി രൂപ ചിലവിൽ പാനൂർ ബ്ലോക്ക് പഞ്ചായത്ത് -  വള്ള്യായി നവോദയക്കുന്നിൽ  നിർമ്മിക്കുന്ന മാലിന്യ സംസ്കരണ യൂണിറ്റിന് ശിലയിട്ടു

Sep 28, 2024 10:09 PM

2 കോടി രൂപ ചിലവിൽ പാനൂർ ബ്ലോക്ക് പഞ്ചായത്ത് - വള്ള്യായി നവോദയക്കുന്നിൽ നിർമ്മിക്കുന്ന മാലിന്യ സംസ്കരണ യൂണിറ്റിന് ശിലയിട്ടു

2 കോടി രൂപ ചിലവിൽ പാനൂർ ബ്ലോക്ക് പഞ്ചായത്ത് - വള്ള്യായി നവോദയക്കുന്നിൽ നിർമ്മിക്കുന്ന മാലിന്യ സംസ്കരണ യൂണിറ്റിന് ശിലയിട്ടു...

Read More >>
പുഷ്പൻ്റെ വേർപാട് ; നാളെ മാഹിയിലും ഹർത്താൽ,  സ്പീക്കറുടെ എല്ലാ പരിപാടികളും മാറ്റിവച്ചു

Sep 28, 2024 07:49 PM

പുഷ്പൻ്റെ വേർപാട് ; നാളെ മാഹിയിലും ഹർത്താൽ, സ്പീക്കറുടെ എല്ലാ പരിപാടികളും മാറ്റിവച്ചു

നാളെ മാഹിയിലും ഹർത്താൽ, സ്പീക്കറുടെ എല്ലാ പരിപാടികളും...

Read More >>
പുഷ്പൻ്റെ വിയോഗം, തലശ്ശേരി, കൂത്തുപറമ്പ് നിയോജക മണ്ഡലങ്ങളില്‍ നാളെ ഹര്‍ത്താല്‍ ; തലശേരിയിൽ 10.30നും, മേനപ്രത്ത് 12 മുതലും പൊതു ദര്‍ശനം

Sep 28, 2024 07:20 PM

പുഷ്പൻ്റെ വിയോഗം, തലശ്ശേരി, കൂത്തുപറമ്പ് നിയോജക മണ്ഡലങ്ങളില്‍ നാളെ ഹര്‍ത്താല്‍ ; തലശേരിയിൽ 10.30നും, മേനപ്രത്ത് 12 മുതലും പൊതു ദര്‍ശനം

പുഷ്പൻ്റെ വിയോഗം, തലശ്ശേരി, കൂത്തുപറമ്പ് നിയോജക മണ്ഡലങ്ങളില്‍ നാളെ ഹര്‍ത്താല്‍ ; തലശേരിയിൽ 10.30നും, മേനപ്രത്ത് 12 മുതലും പൊതു...

Read More >>
നാളെ തലശേരിയിലും, ചൊക്ലിയിലും പൊതുദർശനം ; പാനൂർ ഏരിയയിൽ ഹർത്താൽ

Sep 28, 2024 04:10 PM

നാളെ തലശേരിയിലും, ചൊക്ലിയിലും പൊതുദർശനം ; പാനൂർ ഏരിയയിൽ ഹർത്താൽ

നാളെ തലശേരിയിലും, ചൊക്ലിയിലും പൊതുദർശനം...

Read More >>
സഹന സൂര്യൻ ഇനി ഓർമ്മ ; കൂത്ത്പറമ്പ് വെടിവെപ്പ് കേസിലെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പൻ അന്തരിച്ചു.

Sep 28, 2024 03:56 PM

സഹന സൂര്യൻ ഇനി ഓർമ്മ ; കൂത്ത്പറമ്പ് വെടിവെപ്പ് കേസിലെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പൻ അന്തരിച്ചു.

കൂത്ത്പറമ്പ് വെടിവെപ്പ് കേസിലെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പൻ...

Read More >>
കനത്ത  മഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പ്

Sep 28, 2024 03:53 PM

കനത്ത മഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പ്

കനത്ത മഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും ഏഴ് ജില്ലകളിൽ മഴ...

Read More >>
Top Stories










News Roundup