---
title: "പോക്സോ കേസിൽ 33കാരന് 82 വർഷം തടവും, 1.90 ലക്ഷം പിഴയും വിധിച്ച് തളിപ്പറമ്പ് അതിവേഗ കോടതി"
english_title: "33-year-old sentenced to 82 years in prison and 1.90 lakh fine in POCSO case"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/212376/33-year-old-sentenced-to-82-years-in-prison-and-190-lakh-fine-in-pocso-case"
published_at: "2024-06-15T15:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666d639f5a7e6_download_(7).jpg"
keywords: []
---

# പോക്സോ കേസിൽ 33കാരന് 82 വർഷം തടവും, 1.90 ലക്ഷം പിഴയും വിധിച്ച് തളിപ്പറമ്പ് അതിവേഗ കോടതി

> **Lead Summary:** തളിപ്പറമ്പ്** ** പന്ത്രണ്ട് വയസ്സു കാരിക്കുനേരേ ലൈംഗികാതിക്രമം നടത്തിയ കേസിൽ പെരുമ്പ അമ്പലത്തറ നഫീസാസിൽ എസ്.പി. അബ്ദുൾ മുസവീറിന് 82 വർഷം തടവും 1.90 ലക്ഷം രൂപ പിഴയും വിധിച്ചു.

## Article Content

തളിപ്പറമ്പ്** ** പന്ത്രണ്ട് വയസ്സു കാരിക്കുനേരേ ലൈംഗികാതിക്രമം നടത്തിയ കേസിൽ പെരുമ്പ അമ്പലത്തറ നഫീസാസിൽ എസ്.പി. അബ്ദുൾ മുസവീറിന് 82 വർഷം തടവും 1.90 ലക്ഷം രൂപ പിഴയും വിധിച്ചു.

തളിപ്പറമ്പ് അതിവേഗ കോടതി ജഡ്ജിയാണ് പ്രതിയെ ശിക്ഷിച്ചത്. 2016-ലായിരുന്നു സംഭവം. പെൺകുട്ടിക്ക് അശ്ശീല വീഡിയോ കാണിച്ചു നൽകിയതായും പരാതിയിലുണ്ട്.

പയ്യന്നൂർ പോലീസ് ഇൻസ്പെക്ടർ മഹേഷ് കെ. നായരാ ണ് കേസ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രൊസിക്യൂഷനുവേണ്ടി അഡ്വ. ഷെറിമോൾ ജോസ് ഹാജരായി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/212376/33-year-old-sentenced-to-82-years-in-prison-and-190-lakh-fine-in-pocso-case)