ടിപി വധക്കേസ് പ്രതികളെ വിട്ടയക്കാനുള്ള സർക്കാർ നീക്കം ഗുരുതരമായ കോടതിയലക്ഷ്യം; കോടതിയെ സമീപിക്കുമെന്ന് കെകെ രമ എംഎൽഎ

ടിപി വധക്കേസ് പ്രതികളെ വിട്ടയക്കാനുള്ള സർക്കാർ നീക്കം ഗുരുതരമായ കോടതിയലക്ഷ്യം; കോടതിയെ സമീപിക്കുമെന്ന് കെകെ രമ എംഎൽഎ
Jun 22, 2024 10:36 AM | By Rajina Sandeep

കണ്ണൂർ:(www.panoornews.in)   ഹൈക്കോടതി വിധി മറി കടന്ന് ടിപി വധക്കേസ് പ്രതികളെ വിട്ടയക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ പ്രതികരണവുമായി എംഎൽഎയും ടിപി ചന്ദ്രശേഖരന്റെ ഭാര്യയുമായ കെകെ രമ. പ്രതികളെ വിട്ടയക്കാനുള്ള സർക്കാർ നീക്കം ​ഗുരുതരമായ കോടതിയലക്ഷ്യമാണെന്ന് കെകെ രമ പറഞ്ഞു.

ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും കെകെ രമ പറഞ്ഞു. ഇതിനെ രാഷ്ട്രീയപരമായും നിയമപരമായും പ്രതിരോധിക്കുമെന്നും രമ കൂട്ടിച്ചേർത്തു. ടിപി വധക്കേസ് പ്രതികൾക്ക് ശിക്ഷാ ഇളവിന് പ്രതികൾക്ക് അർഹതയില്ലെന്ന് കോൺ​ഗ്രസ് നേതാവ് തിരുവഞ്ചൂർ രാദാകൃഷ്ണനും പ്രതികരിച്ചു. സർക്കാർ നീക്കം ജനഹിതത്തിന് എതിരാണെന്നും തിരുവഞ്ചൂർ പ്രതികരിച്ചു.

ടിപി വധക്കേസിലെ കൊലയാളി സംഘത്തിലെ മൂന്നു പേരെ ശിക്ഷാ ഇളവ് നൽകി വിട്ടയക്കാനാണ് സർക്കാർ തീരുമാനം. ടികെ രജീഷ്,മുഹമ്മദ് ഷാഫി, അണ്ണൻ സിജിത്ത് എന്നിവരാണ് പട്ടികയിലുള്ളത്.

ശിക്ഷായിളവിന് മുന്നോടിയായി പ്രതികളുടെ പൊലീസ് റിപ്പോർട്ട് ആവശ്യപ്പെട്ടു കഴിഞ്ഞു. കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടാണ് പൊലീസിന് കത്ത് നൽകിയത്. ഈ കത്തിന്റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിക്കുകയായിരുന്നു.

ശിക്ഷാ ഇളവില്ലാത്ത ജീവപര്യന്തം തടവിന് ഹൈക്കോടതി പ്രതികളെ ശിക്ഷിച്ചിരുന്നു. പ്രതികളുടെ അപ്പീൽ തള്ളിയായിരുന്നു ശിക്ഷ വർദ്ധിപ്പിച്ചത്. ഇതിനിടയിലാണ് പ്രതികളെ വിട്ടയക്കാനുള്ള നീക്കവുമായി സർക്കാർ മുന്നോട്ട് വരുന്നത്.

Government move to release TP murder case accused;'Serious contempt of court, will approach court' -KK Rama

Next TV

Related Stories
ഏറണാകുളത്ത് രണ്ട്  സ്ത്രീകളടക്കം  ഒരു കുടുംബത്തിലെ മൂന്ന് പേർ വെട്ടേറ്റു മരിച്ചു*

Jan 16, 2025 08:11 PM

ഏറണാകുളത്ത് രണ്ട് സ്ത്രീകളടക്കം ഒരു കുടുംബത്തിലെ മൂന്ന് പേർ വെട്ടേറ്റു മരിച്ചു*

ഏറണാകുളത്ത് രണ്ട് സ്ത്രീകളടക്കം ഒരു കുടുംബത്തിലെ മൂന്ന് പേർ വെട്ടേറ്റു...

Read More >>
മട്ടന്നൂരിൽ സ്വകാര്യ ബസ് തട്ടി യുവതി മരിച്ചു

Jan 16, 2025 06:33 PM

മട്ടന്നൂരിൽ സ്വകാര്യ ബസ് തട്ടി യുവതി മരിച്ചു

മട്ടന്നൂരിൽ സ്വകാര്യ ബസ് തട്ടി യുവതി...

Read More >>
യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം;  പ്രതിയായ തമിഴ്നാട് സ്വദേശി   പിടിയില്‍

Jan 16, 2025 06:20 PM

യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം; പ്രതിയായ തമിഴ്നാട് സ്വദേശി പിടിയില്‍

യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം; പ്രതി ...

Read More >>
ചമ്പാട് വെസ്റ്റ് യുപി സ്കൂളിൻ്റെ നൂറാം വാർഷികം ; അധ്യാപകരും, രക്ഷിതാക്കളും, പൂർവ വിദ്യാർത്ഥികളുമടക്കം 100 പേർ രക്തദാനം നടത്തി

Jan 16, 2025 06:01 PM

ചമ്പാട് വെസ്റ്റ് യുപി സ്കൂളിൻ്റെ നൂറാം വാർഷികം ; അധ്യാപകരും, രക്ഷിതാക്കളും, പൂർവ വിദ്യാർത്ഥികളുമടക്കം 100 പേർ രക്തദാനം നടത്തി

ചമ്പാട് വെസ്റ്റ് യുപി സ്കൂളിൻ്റെ നൂറാം വാർഷികം ; അധ്യാപകരും, രക്ഷിതാക്കളും, പൂർവ വിദ്യാർത്ഥികളുമടക്കം 100 പേർ രക്തദാനം...

Read More >>
അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞ് മരിച്ച നിലയിൽ ; മുലപ്പാൽ തൊണ്ടയിൽ കുരുങ്ങിയെന്ന് സംശയം

Jan 16, 2025 03:08 PM

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞ് മരിച്ച നിലയിൽ ; മുലപ്പാൽ തൊണ്ടയിൽ കുരുങ്ങിയെന്ന് സംശയം

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞ് മരിച്ച നിലയിൽ ; മുലപ്പാൽ തൊണ്ടയിൽ കുരുങ്ങിയെന്ന്...

Read More >>
Top Stories

News Roundup