'നയിക്കാൻ നിങ്ങളില്ലെങ്കിൽ ഞങ്ങളുമില്ല'; കണ്ണൂരിലും കെ മുരളീധരനെ അനുകൂലിച്ച് പോസ്റ്ററുകൾ

'നയിക്കാൻ നിങ്ങളില്ലെങ്കിൽ ഞങ്ങളുമില്ല'; കണ്ണൂരിലും കെ മുരളീധരനെ അനുകൂലിച്ച് പോസ്റ്ററുകൾ
Jun 15, 2024 12:10 PM | By Rajina Sandeep

കണ്ണൂർ: ( www.panoornews.in) കണ്ണൂരിലും കോൺഗ്രസ് നേതാവ് കെ മുരളീധരനെ അനുകൂലിച്ച് പോസ്റ്ററുകൾ. തളിപ്പറമ്പിലെ കോൺഗ്രസ് ഓഫീസിന് സമീപത്താണ് ബോർഡ് സ്ഥാപിച്ചത്. 'കോൺഗ്രസ് പ്രവർത്തകർ കണ്ണൂർ' എന്ന പേരിലാണ് ബോർഡ്.

'നയിക്കാൻ നായകൻ വരട്ടെ, നയിക്കാൻ നിങ്ങളില്ലെങ്കിൽ ഞങ്ങളുമില്ല' എന്നാണ് ബോർഡിൽ കുറിച്ചിരിക്കുന്നത്. മതേതരത്വത്തിനായി നിലകൊണ്ടതിന്റെ പേരിലാണ് നിങ്ങൾ പോരാട്ടത്തിൽ വെട്ടേറ്റ് വീണതെന്നും ബോർഡിൽ പറയുന്നു.

കഴിഞ്ഞ ദിവസങ്ങളിലും സംസ്ഥാനത്ത്‌ കെ മുരളീധരനെ അനുകൂലിച്ച് പല ഭാഗങ്ങളിലായി ഫ്ലക്സ് ബോർഡുകൾ ഉയർന്നിരുന്നു. തൃശൂരിലെ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെയാണിത്.

കോഴിക്കോട്ടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എന്നപേരിൽ കഴിഞ്ഞ ദിവസം സ്ഥാപിച്ച ഫ്ലക്സിൽ 'ഒരു കൊടുങ്കാറ്റായി തിരിച്ചുവരും, പുലി പതുങ്ങുന്നത് ഒളിക്കാനല്ല കുതിക്കാനാണ്' എന്നാണ് എഴുതിയിരുന്നത്. പാലക്കാട്ടും തിരുവനന്തപുരത്തും കെ മുരളീധരനായി ഫ്ലക്സുകൾ ഉയർന്നിരുന്നു.

'നയിക്കാൻ നായകൻ വരട്ടെ', 'പാർട്ടിയെ നയിക്കാൻ മുരളീധരൻ എത്തണം', 'നയിക്കാൻ നിങ്ങളില്ലെങ്കിൽ ഞങ്ങളുമില്ല' എന്നിങ്ങനെയായിരുന്നു ജില്ലകളിലെ ഫ്ളക്സുകളിലുണ്ടായിരുന്നത്. തൃശൂരിലെ കടുത്ത പരാജയത്തിന് പിന്നാലെ ഇനി മത്സരിക്കാനില്ലെന്നും തദ്ദേശ തിരഞ്ഞെടുപ്പില്‍ സജീവമാകുമെന്നും മുരളീധരൻ പ്രഖ്യാപിച്ചിരുന്നു.

ജയിക്കുമായിരുന്ന സിറ്റിംഗ് സീറ്റ് വിട്ട് മറ്റൊരു സീറ്റില്‍ മത്സരിക്കാന്‍ പോയത് തന്‍റെ തെറ്റാണെന്നും കെ മുരളീധരന്‍ പറഞ്ഞിരുന്നു. ക്രിസ്ത്യന്‍ വോട്ടില്‍ വിള്ളല്‍ വീണത് തൃശൂരില്‍ മാത്രമാണ്.

കഴിഞ്ഞ അഞ്ച് വര്‍ഷം സുരേഷ് ഗോപി തൃശൂരില്‍ നടത്തിയ ഇടപെടല്‍ മനസ്സിലാക്കാന്‍ പറ്റിയില്ല. സംഘടനയ്ക്കും വ്യക്തികള്‍ക്കും അതിന് സാധിച്ചില്ല. അടുത്ത ഒരു വര്‍ഷത്തേക്ക് പ്രവര്‍ത്തനത്തില്‍ സജീവമായുണ്ടാകില്ല. പ്രവര്‍ത്തന കേന്ദ്രം ഇനി കേരളമാണ്. കേരളം കേന്ദ്രീകരിച്ച് തന്നെയാണ് പ്രവര്‍ത്തിക്കുന്നത്.

എംപി അല്ലാത്തതിനാല്‍ ഇനി ഡല്‍ഹിക്ക് വരേണ്ടല്ലോ എന്നും ഡല്‍ഹിയിലെ മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞു.ദേശീയ നേതൃത്വം ആവശ്യപ്പെട്ട പ്രകാരം ഡല്‍ഹിയിലെത്തിയ കെ മുരളീധരന്‍ നേതാക്കളുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം അന്തിമതീരുമാനം അറിയിക്കുമെന്നാണ് സൂചന.

'Without you to lead, neither are we';Posters in favor of K Muralidharan in Kannur too

Next TV

Related Stories
പൊലീസിൻ്റെ പരിശോധനക്കിടെ കൂത്തുപറമ്പിൽ ഉഗ്ര സ്ഫോടനശേഷിയുള്ള രണ്ട് സ്റ്റീൽ ബോംബുകൾ കണ്ടെത്തി

Jun 22, 2024 03:49 PM

പൊലീസിൻ്റെ പരിശോധനക്കിടെ കൂത്തുപറമ്പിൽ ഉഗ്ര സ്ഫോടനശേഷിയുള്ള രണ്ട് സ്റ്റീൽ ബോംബുകൾ കണ്ടെത്തി

പൊലീസിൻ്റെ പരിശോധനക്കിടെ കൂത്തുപറമ്പിൽ ഉഗ്ര സ്ഫോടനശേഷിയുള്ള രണ്ട് സ്റ്റീൽ ബോംബുകൾ...

Read More >>
മാഹി വിദേശ മദ്യവുമായി വടകര സ്വദേശിയായ യുവാവ് എക്‌സൈസ് പിടിയിൽ

Jun 22, 2024 02:48 PM

മാഹി വിദേശ മദ്യവുമായി വടകര സ്വദേശിയായ യുവാവ് എക്‌സൈസ് പിടിയിൽ

മാഹി വിദേശ മദ്യവുമായി വടകര സ്വദേശിയായ യുവാവ് എക്‌സൈസ്...

Read More >>
കണ്ണൂരില്‍ വീട്ടിൽ അതിക്രമിച്ച് കയറി  ദമ്പതികളെയും, മകനെയും  അക്രമിച്ച്  മോഷണ ശ്രമം നടത്തിയ കേസ് ; 2 പേർ പിടിയിൽ

Jun 22, 2024 02:20 PM

കണ്ണൂരില്‍ വീട്ടിൽ അതിക്രമിച്ച് കയറി ദമ്പതികളെയും, മകനെയും അക്രമിച്ച് മോഷണ ശ്രമം നടത്തിയ കേസ് ; 2 പേർ പിടിയിൽ

കണ്ണൂരില്‍ വീട്ടിൽ അതിക്രമിച്ച് കയറി ദമ്പതികളെയും, മകനെയും അക്രമിച്ച് മോഷണ ശ്രമം നടത്തിയ...

Read More >>
ചമ്പാട് നാളെ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ്

Jun 22, 2024 10:54 AM

ചമ്പാട് നാളെ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ്

ചമ്പാട് നാളെ സൗജന്യ ആയുർവേദ മെഡിക്കൽ...

Read More >>
ടിപി വധക്കേസ് പ്രതികളെ വിട്ടയക്കാനുള്ള സർക്കാർ നീക്കം ഗുരുതരമായ കോടതിയലക്ഷ്യം; കോടതിയെ സമീപിക്കുമെന്ന് കെകെ രമ എംഎൽഎ

Jun 22, 2024 10:36 AM

ടിപി വധക്കേസ് പ്രതികളെ വിട്ടയക്കാനുള്ള സർക്കാർ നീക്കം ഗുരുതരമായ കോടതിയലക്ഷ്യം; കോടതിയെ സമീപിക്കുമെന്ന് കെകെ രമ എംഎൽഎ

ഹൈക്കോടതി വിധി മറി കടന്ന് ടിപി വധക്കേസ് പ്രതികളെ വിട്ടയക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ പ്രതികരണവുമായി എംഎൽഎയും ടിപി ചന്ദ്രശേഖരന്റെ...

Read More >>
Top Stories