---
title: "കസ്റ്റഡിയിലെടുത്ത ഓട്ടോ ഡ്രൈവർ കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിൽ  കുഴഞ്ഞുവീണു മരിച്ചു."
english_title: "The auto driver who was taken into custody collapsed and died at the Kannur Town police station."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/212292/the-auto-driver-who-was-taken-into-custody-collapsed-and-died-at-the-kannur-town-police-station"
published_at: "2024-06-15T10:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666d1ed4d1793_666d1bfadad21_body.jpg"
keywords: []
---

# കസ്റ്റഡിയിലെടുത്ത ഓട്ടോ ഡ്രൈവർ കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിൽ  കുഴഞ്ഞുവീണു മരിച്ചു.

> **Lead Summary:** *** കണ്ണൂർ :*** കസ്റ്റഡിയിലെടുത്ത ഓട്ടോ ഡ്രൈവർ കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിൽ കുഴഞ്ഞുവീണു മരിച്ചു. ചിറയ്ക്കൽ അരയമ്പേത്ത് കടയത്തി ഹൗസിൽ തൈക്കണ്ടി സൂരജാണ് മരിച്ചത്.

## Article Content

*** കണ്ണൂർ :*** കസ്റ്റഡിയിലെടുത്ത ഓട്ടോ ഡ്രൈവർ കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിൽ കുഴഞ്ഞുവീണു മരിച്ചു. ചിറയ്ക്കൽ അരയമ്പേത്ത് കടയത്തി ഹൗസിൽ തൈക്കണ്ടി സൂരജാണ് മരിച്ചത്.

ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. ചിറക്കലിലെ ഒരു വീട്ടിൽ ചെന്ന് രാത്രിയിൽ ബഹളമുണ്ടാക്കിയതിനെ തുടർന്നാണ് സൂരജിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനിലെത്തിച്ച് അര മണിക്കൂറിനകം കുഴഞ്ഞു വീഴുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/212292/the-auto-driver-who-was-taken-into-custody-collapsed-and-died-at-the-kannur-town-police-station)