വടകര:(www.panoornews.in) കീഴൽ ചെക്കോട്ടി ബസാറിൽ യുവാവിനെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ഇതര സംസ്ഥാന തൊഴിലാളിയായ കൽക്കത്ത ബോർഡ്വാൻ മണ്ടേശ്വർ റായ് ഗ്രാം ബരുണയിൽ അമീറുൽ മുല്ല (28)നെയാണ് മരിച്ച നിലയിൽ കണ്ടത്. ഇന്നലെ രാത്രിയാണ് സംഭവം.



കെട്ടിട നിർമാണ തൊഴിലാളിയായ ഇയാൾ രണ്ട് ദിവസമായി ജോലിക്ക് പോയിരുന്നില്ല. ഒ രുമിച്ച് താമസിക്കുന്നവർ ജോലി കഴിഞ്ഞ് വൈകിട്ട് റൂമിൽ എത്തിയപ്പോഴാണ് വാതിലിന് സമീപത്ത് ഇയാളെ മരിച്ച നിലയിൽ കണ്ടത്. വടകര പൊലീസ് സ്ഥലത്തെത്തി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ഗവ. ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും.
A young man was found dead in Chekoti Bazar, Vadakara
