കണ്ണൂർ : (www.panoornews.in)ഓസ്ട്രേലിയയിലെ സിഡ്‌നിയിൽ കണ്ണൂർ സ്വദേശിനിയായ യുവതി കടലിൽ മുങ്ങി മരിച്ചു. നടാൽ നാറാണത്ത് പാലത്തിന് സമീപത്തെ ഹിബയിൽ മർവ ഹാഷിം (35) ആണ് മരിച്ചത്. മറ്റൊരു യുവതി നീന്തി രക്ഷപ്പെട്ടു. സിഡ്‌നി കൂർണെലിൽ തിങ്കൾ പ്രാദേശിക സമയം വൈകിട്ട് 4.30നാണ് അപകടം സംഭവിച്ചത്.
മർവയടക്കം മൂന്നു പേർ അബദ്ധത്തിൽ കടലി വീഴുകയായിരുന്നു. രക്ഷപ്പെട്ട യുവതി വിവരം അറിയിച്ചപ്പോൾ പൊലീസിന്റെ ഹെലികോപ്റ്റർ രക്ഷാ സംഘമാണ് അപകടത്തിൽപ്പെട്ട ഇരുവരെയും കണ്ടെത്തിയത്.
ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രക്ഷപ്പെട്ട യുവതി ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. കെഎംസിസി സ്‌ഥാപക നേതാവ് സി ഹാഷിമിന്റെയും കണ്ണൂർ കോർപറേഷനിലെ കൗൺസിലർ ഫിറോസ ഹാഷിമിന്റെ്റെയും മകളാണ് മർവ ഹാഷിം. ഭർത്താവ് : ഡോ.സിറാജുദ്ദീൻ. മക്കൾ: ഹംദാൻ, സൽമാൻ, വഫ. സഹോദരങ്ങൾ: ഹുദ, ആദി.
A woman from Kannur drowned in the Australian sea