Jun 10, 2024 09:30 PM

കൂത്ത്പറമ്പ്(www.panoornews.in)ആൾക്കാരെ തെറ്റിദ്ധരിപ്പിച്ച് സിംകാർഡ് കൈക്കലാക്കി തട്ടിപ്പ് സംഘത്തിന് കൈമാറുന്ന റാക്കറ്റിലെ രണ്ടുപേർ പിടിയിൽ. കൂത്തുപറമ്പ് എ.സി.പി കെ.വി വേണുഗോപാലിൻ്റെ മേൽനോട്ടത്തിൽ നടത്തിയ അന്വേഷണത്തിൽ ശിവപുരം തിരുവങ്ങാടൻ ഹൗസിൽ ടി.പി മുഹമ്മദ് സാലിഹ്(22), കദർജാസ് ഹൗസിൽ മുഹമ്മദ് മിഹാൽ (22)എന്നിവരെയാണ് ' പിടികൂടിയത്.

ദരിദ്രനായ വിദ്യാർത്ഥിക്ക് ഫോൺ വാങ്ങി നൽകുന്നുണ്ടെന്നും അതിൽ ഉപയോഗിക്കനെന്നും പറഞ്ഞാണ് ആളുകളെ സമീപിച്ച് സിംകാർഡ് വാങ്ങിക്കുന്നത്. ഒരു കാർഡിന് 500 രൂപ പ്രതിഫലവും നൽകും. ഇങ്ങനെ മട്ടന്നൂർ, കൂത്തുപറമ്പ് മേഖലയിൽ നിന്ന് ആയിരക്കണക്കിന് സിംകാർഡ് സംഘടിപ്പിച്ച റാക്കറ്റിലെ കണ്ണികളാണ് പിടിയിലായത്.

കൈക്കലാക്കുന്ന സിംകാർഡുകൾ ഗൾഫിലേക്ക് കടത്തി അവിടെ നിന്ന് ഫിലിപൈൻസ്, ചൈന എന്നിവിടങ്ങളിൽ നിന്നുള്ള മറ്റൊരു സംഘത്തിന് വിൽക്കുകയാണ് പതിവ്. ഒരു സിംകാർഡിന് ഇവർക്ക് 2500രൂപ പ്രതിഫലമായും ലഭിക്കുമത്രെ. ഈ സിംകാർഡ് രാജ്യസുരക്ഷയെ ബാധിക്കുന്ന പ്രവർത്തനത്തിനും, ഓൺലൈൻ തട്ടിപ്പിനും വേണ്ടി വിദേശസംഘം ഉപയോഗിക്കുന്നുവെന്നാണ് സൂചന. ഇതിനകം ലക്ഷക്കണക്കിന് രൂപയുടെ സിംകാർഡാണ് റാക്കറ്റ് വിറ്റഴിച്ചത്.

ഇരുവരുടെയും ബാങ്ക് അക്കൗണ്ടിൽ 25 ലക്ഷം രൂപ കാണപ്പെട്ടു. ഇത് സിംകാർഡ് കച്ചവടത്തിലൂടെ ഉണ്ടാക്കിയതാണെന്നാണ് കരുതുന്നത്. രണ്ടുപേരെയും വിശദമായി ചോദ്യംചെയ്യുക യാണ്. നേരത്തെ ഈ റാക്കറ്റിലെ ഒരാളെ പിടികൂടിയിരു ന്നു. മട്ടന്നൂർ സി.ഐ ബി.എസ് സജൻ, എസ്.ഐ ആർ.എൻ പ്രശാന്ത് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

A two-member gang was arrested for taking SIM cards and handing them over to fraudsters;About a thousand SIM cards in the name of many people in Koothparam and Mattanur areas

Next TV

Top Stories










News Roundup