---
title: "ഭാര്യയെ സംശയം, നാലു വയസ്സുകാരിയായ മകളുടെ കഴുത്തിൽ വടിവാൾ വെച്ച് ഭീഷണി,  യുവാവ് അറസ്റ്റിൽ"
english_title: "Suspecting his wife, he threatened his four-year-old daughter with a stick on his neck, and the young man was arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/234022/suspecting-his-wife-he-threatened-his-four-year-old-daughter-with-a-stick-on-his-neck-and-the-young-man-was-arrested"
published_at: "2024-09-07T22:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66dc81bac0e58_download_(1).jpg"
keywords: []
---

# ഭാര്യയെ സംശയം, നാലു വയസ്സുകാരിയായ മകളുടെ കഴുത്തിൽ വടിവാൾ വെച്ച് ഭീഷണി,  യുവാവ് അറസ്റ്റിൽ

> **Lead Summary:** ****നാലു വയസ്സുകാരിയായ മകളുടെ കഴുത്തിൽ വടിവാൾ വെച്ച് വീഡിയോ കോൾ ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ . ഓതറ മഹനീയ വീട്ടിൽ ജിൻസൺ ബിജുനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത് .

## Article Content

****നാലു വയസ്സുകാരിയായ മകളുടെ കഴുത്തിൽ വടിവാൾ വെച്ച് വീഡിയോ കോൾ ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ . ഓതറ മഹനീയ വീട്ടിൽ ജിൻസൺ ബിജുനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത് .

വിദേശത്ത് ജോലി ചെയ്യുന്ന ഭാര്യയെ ഭീഷണിപ്പെടുത്താനാണ് നാലു വയസ്സുകാരിയായ മകളുടെ കഴുത്തിൽ വടിവാൾ വെച്ച് വീഡിയോ കോൾ ചെയ്തത് .

വെള്ളിയാഴ്ച രാത്രിയായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. വിദേശത്ത് നേഴ്സ് ആയി ജോലി ചെയ്യുന്ന ഭാര്യയോടുള്ള സംശയത്തിന്റെ പേരിൽ ജിൻസൺ മകളുടെ കഴുത്തിൽ വടിവാൾ വെച്ച് കാമുകന്റെ പേര് പറയണം എന്ന് ആവശ്യപ്പെട്ട് വീഡിയോ കോൾ ചെയ്യുകയായിരുന്നു.

ഇയാളുടെ ഭാര്യ ഈ മെയിലായി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആണ് തിരുവല്ല പൊലീസ് ഇയാളെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തത്. പ്രതി ലഹരിക്ക് അടിമയാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. പ്രതിയെ പിന്നീട് കോടതിയിൽ ഹാജരാക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/234022/suspecting-his-wife-he-threatened-his-four-year-old-daughter-with-a-stick-on-his-neck-and-the-young-man-was-arrested)