(www.panoornews.in) തലശേരിക്കടുത്ത് ന്യൂമാഹിയിൽ ബിജെപി _ സിപിഎം സംഘർഷം . 2 പേർക്ക് പരിക്ക്, വീടിന് നേരെ ബോംബേറ് പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നാമതും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിൻ്റെ ആഹ്ലാദസൂചകമായി ബിജെപി പ്രവർത്തകർ നടത്തിയ ആഹ്ലാദ പ്രകടനത്തിനിടെ മാഹി ചെറുകല്ലായി സ്കൂളിന് സമീപം രക്തസാക്ഷി തയ്യിൽ ഹരീന്ദ്രൻ സ്മാരക മന്ദിരത്തിൽ ഇരിക്കുകയായിരുന്ന സി പി എം പ്രവർത്തകരെ അക്രമിക്കുകയായിരുന്നു.



ലോറിയിൽ വിജയാഹ്ളാദം നടത്തിയ ബി ജെ പി പ്രവർത്തകരാണ് അക്രമിച്ചത്. തലക്കും, കഴുത്തിനും പരിക്കേറ്റ സി പി എം പ്രവർത്തകരായ ബിപിൻ,അശ്വിൻ എന്നിവരെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇതിന് പിന്നാലെയാണ് ന്യൂ മാഹി മണിയൂർ വയലിലെ ബിജെപി പ്രവർത്തകൻ്റെ വീടിന് നേരെ ബോംബേറുണ്ടായത്. സിപിഎം പ്രവർത്തകരാണ് ബോംബെറിഞ്ഞതെന്ന് ബി.ജെ.പി നേതൃത്വം പറഞ്ഞു. ഇതേ തുടർന്ന് സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. ഇരു പ്രദേശങ്ങളും പൊലീസ് നിരീക്ഷണത്തിലാണ്.
BJP - CPM clash in Newamahi near Thalassery;2 injured, house bombed
