Jun 7, 2024 10:19 PM

പാനൂർ (www.panoornews.in)  പാനൂരിനടുത്ത് പുത്തൂര്‍ പോസ്‌റ്റോഫീസ് പരിസരത്ത് നിന്നു കുന്നോത്ത് പറമ്പ് പള്ളിയിലേക്ക് പോകുന്ന ചെമ്മരോട്ട് പാലമാണ് തകര്‍ന്നത്. പാലത്തിന് 30 വര്‍ഷത്തിലധികം പഴക്കമുണ്ട്. പാലം അപകടാവസ്ഥയില്‍ ആയതിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ടു വര്ഷമായി നടപടി സ്വീകരിക്കണമെന്നാവവശ്യപ്പെട്ട് നാട്ടുകാർ കുന്നോത്ത് പറമ്പ് പഞ്ചായത്ത് അധികൃതരെ സമീപിച്ചിരുന്നു.

എന്നാല്‍ യാതൊരു വിധ നടപടികളും പുതുക്കി പണിയുന്നതിനായി ഉണ്ടായില്ല. വെള്ളിയാഴ്ച ടിപ്പര്‍ ലോറി പാലത്തിലൂടെ കടന്നു പോയിരുന്നു. തൊട്ടുപിന്നാലെയാണ് പാലം തകര്‍ന്ന് വീണത്.

പാലം തകര്‍ന്ന് വീണത് ടിപ്പര്‍ ഡ്രൈവര്‍ അറിഞ്ഞിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. പുത്തൂര്‍ എല്‍പി സ്‌കൂളിന്റേതടക്കം സ്‌കൂള്‍ വാഹനങ്ങളടക്കം നിരവധി വാഹനങ്ങള്‍ കടന്നു പോകുന്ന വഴിയാണിത്.

ഭാഗ്യം കൊണ്ട് മാത്രമാണ് വന്‍ അപകടം ഒഴിവായത്. കുന്നോത്ത് പറമ്പില്‍ നിന്നും പാനൂരിലേക്ക് എളുപ്പഴിയില്‍ എത്താനുള്ള പാലം ആണിത്. നിരവധി പേര്‍ക്ക് ആശ്രയമായ പാലം തകര്‍ന്നതില്‍ വന്‍ പ്രതിഷേധമാണ് നാട്ടുകാരുടെ ഭാഗത്ത് നിന്നും ഉള്ളത്. കെ പി മോഹനന്‍ എം എല്‍ എയും പഞ്ചായത്ത് അധികൃതരും സ്ഥലം സന്ദര്‍ശിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് നാട്ടുകാര്‍ക്ക് ഉറപ്പു നല്‍കി.

The bridge collapsed shortly after the tipper lorry passed;A major accident occurred in Panur

Next TV

Top Stories










News Roundup