Jun 1, 2024 01:34 PM

(www.panoornews.in)ഈസ്റ്റ് പള്ളൂർ ജംഗ്ഷനിൽ തന്നെയാണ് വീണ്ടും അപകടം നടന്നത്. മംഗലാപുരത്തേക്ക് പോകുകയായിരുന്ന കാറിടിച്ച് വടകര ഭാഗത്തേക്ക് പോകുകയായിരുന്ന സ്കൂട്ടർ യാത്രക്കാർക്കാണ് പരിക്കേറ്റത്.

അപകടത്തെ തുടർന്ന് സ്കൂട്ടർ 10 മീറ്ററോളം ദൂരത്തേക്ക് തെറിച്ച് വീണതായി ദൃക്സാക്ഷികൾ പറഞ്ഞു. കടവത്തൂരിലെ മഹമൂദ്, മകൾ റിസ്വാന ജഹാൻ എന്നിവർക്കാണ് പരിക്കേറ്റത്.

റിസ്വാനയുടെ വടകരയിലേക്കുള്ള കോളേജ് യാത്രക്കിടെയാണ് അപകടം നടന്നത്. പരിക്കേറ്റവരെ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈപ്പാസ് ജംഗ്ഷനിൽ രാവിലെ കാറും, ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മണിക്കൂറുകൾക്കകം അടുത്ത അപകടം നടന്നത്

Another #accident at Pallur bypass junction;A father and daughter from# Kadavathur were seriously injured in a collision between a car and a scooter

Next TV

Top Stories