---
title: "കതിരൂരിൽ നിയന്ത്രണം തെറ്റിയ ജീപ്പ് ഹോട്ടലിലേക്ക് ഇരച്ചുകയറി ; സെക്യൂരിറ്റി ജീവനക്കാരൻ രക്ഷപ്പെട്ടത് തലനാരിഴക്ക്."
english_title: "In Katirur, a jeep that went out of control rammed into a hotel;The security guard escaped unhurt."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/213509/in-katirur-a-jeep-that-went-out-of-control-rammed-into-a-hotelthe-security-guard-escaped-unhurt"
published_at: "2024-06-20T16:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667404b377135_Untitled-9_copy.jpg"
keywords: []
---

# കതിരൂരിൽ നിയന്ത്രണം തെറ്റിയ ജീപ്പ് ഹോട്ടലിലേക്ക് ഇരച്ചുകയറി ; സെക്യൂരിറ്റി ജീവനക്കാരൻ രക്ഷപ്പെട്ടത് തലനാരിഴക്ക്.

> **Lead Summary:** **കതിരൂർ: ** കതിരൂരിൽ നിയന്ത്രണം തെറ്റിയ ജീപ്പ് ഹോട്ടലിലേക്ക് ഇരച്ചുകയറി , സെക്യൂരിറ്റി ജീവനക്കാരൻ രക്ഷപ്പെട്ടത് തലനാരിഴക്ക്.

## Article Content

**കതിരൂർ: ** കതിരൂരിൽ നിയന്ത്രണം തെറ്റിയ ജീപ്പ് ഹോട്ടലിലേക്ക് ഇരച്ചുകയറി , സെക്യൂരിറ്റി ജീവനക്കാരൻ രക്ഷപ്പെട്ടത് തലനാരിഴക്ക്.

കതിരൂർ ആറാം മൈലിൽ ഒമാസ് റസ്റ്റോറൻ്റിലേക്കാണ് ജീപ്പ് ഇരച്ചുകയറിയത്. ഹോട്ടൽ കോമ്പൗണ്ടിൽ പാർക്ക് ചെയ്യുന്നതിനിടെയായിരുന്നു അപകടം.

ഹോട്ടലിൻ്റ സെക്യൂരിറ്റിക്കാരൻ സമീപത്തു തന്നെ ഉണ്ടായിരുന്നെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു. പടികൾ കയറി മുൻ വശത്തെ ഗ്ലാസ് ഡോറിനിടിച്ചാണ് വാഹനം നിന്നത്.

പരിസരത്ത് ആരുമില്ലാതിരുന്നതും രക്ഷയായി. ഡ്രൈവർ ബ്രേക്കിനു പകരം ആക്സിലേറ്റർ നൽകിയതാണ് അപകടത്തിനിടയാക്കിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/213509/in-katirur-a-jeep-that-went-out-of-control-rammed-into-a-hotelthe-security-guard-escaped-unhurt)