---
title: "കണ്ണൂരിൽ ബൈക്കിന്റെ സീറ്റിനുള്ളിൽ പെരുമ്പാമ്പ്"
english_title: "Python inside bike seat in Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/213428/python-inside-bike-seat-in-kannur"
published_at: "2024-06-20T12:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6673d39d233df_Untitled-4_copy.jpg"
keywords: []
---

# കണ്ണൂരിൽ ബൈക്കിന്റെ സീറ്റിനുള്ളിൽ പെരുമ്പാമ്പ്

> **Lead Summary:** **കണ്ണൂർ: **കണ്ണൂർ കലക്ട്രേറ്റ് കോമ്പൗണ്ടിലേക്ക് ഓടിച്ചു വന്ന ബൈക്കിന്റെ സീറ്റിനടിയിൽ പെരുമ്പാമ്പിനെ കണ്ടെത്തി. ആരോഗ്യവകുപ്പിന്റെ ഡ്രൈവറായ മുണ്ടയാട്ടെ അനുരാഗിൻ്റെ കെ.എൽ 58 ആർ 4228 ബൈക്കിനുള്ളിലാണ് പാമ്പിനെ കണ്ടെത്തിയത്.

## Article Content

**കണ്ണൂർ: **കണ്ണൂർ കലക്ട്രേറ്റ് കോമ്പൗണ്ടിലേക്ക് ഓടിച്ചു വന്ന ബൈക്കിന്റെ സീറ്റിനടിയിൽ പെരുമ്പാമ്പിനെ കണ്ടെത്തി. ആരോഗ്യവകുപ്പിന്റെ ഡ്രൈവറായ മുണ്ടയാട്ടെ അനുരാഗിൻ്റെ കെ.എൽ 58 ആർ 4228 ബൈക്കിനുള്ളിലാണ് പാമ്പിനെ കണ്ടെത്തിയത്.

രാവിലെ മുണ്ടയാട്ടെ വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്ക് സ്റ്റാർട്ട് ചെയ്ത‌്‌ കലക്ട്രേറ്റ് വളപ്പിലെത്തിയതായിരുന്നു അനു രാഗ്. ഇറങ്ങിയിട്ടും സീറ്റ് അനങ്ങുന്നത് കണ്ട് സീറ്റ് ഊരി നോക്കിയപ്പോഴാണ് പാമ്പിനെ കണ്ടത്.

തുടർന്ന് വനംവകു പ്പിന്റെ ടീമിൽപ്പെട്ട ഷൈജിത്ത് പുതിയപുരയിലിനെ വിളിച്ചുവരു ത്തിയാണ് പാമ്പിനെ പുറത്തെടുത്തത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/213428/python-inside-bike-seat-in-kannur)