---
title: "കണ്ണൂർ ജില്ലയിൽ ആൾ താമസമില്ലാത്ത വീടുകളുടെയും, പറമ്പുകളുടെയും  പട്ടിക തയ്യാറാക്കാൻ പൊലീസ്"
english_title: "Police to prepare list of uninhabited houses and plots in Kannur district"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/213473/police-to-prepare-list-of-uninhabited-houses-and-plots-in-kannur-district"
published_at: "2024-06-20T14:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6673ee916b812_Untitled-7_copy.jpg"
keywords: []
---

# കണ്ണൂർ ജില്ലയിൽ ആൾ താമസമില്ലാത്ത വീടുകളുടെയും, പറമ്പുകളുടെയും  പട്ടിക തയ്യാറാക്കാൻ പൊലീസ്

> **Lead Summary:** ***കണ്ണൂർ: ***ജില്ലയിലെ ആൾ താമസമില്ലാത്ത വീടുകളുടെയും, പറമ്പുകളുടെയും പട്ടിക തയ്യാറാക്കാൻ സ്പെഷൽ ബ്രാഞ്ചിന് നിർദ്ദേശം. പട്ടികതയ്യാറായാൽ ഉടൻതന്നെ പ്രത്യേകടീമിനെ നിയോഗിച്ച് പരിശോധനകൾ ആരംഭിക്കും.

## Article Content

***കണ്ണൂർ: ***ജില്ലയിലെ ആൾ താമസമില്ലാത്ത വീടുകളുടെയും, പറമ്പുകളുടെയും പട്ടിക തയ്യാറാക്കാൻ സ്പെഷൽ ബ്രാഞ്ചിന് നിർദ്ദേശം. പട്ടികതയ്യാറായാൽ ഉടൻതന്നെ പ്രത്യേകടീമിനെ നിയോഗിച്ച് പരിശോധനകൾ ആരംഭിക്കും.

തിരഞ്ഞെടുപ്പ്‌ പ്രചാരണ ഘട്ടത്തിൽ പാനൂരിൽ ബോംബ് നിർമ്മാണത്തി നിടെ സ്ഫോടനം നടന്നതുമായി ബന്ധപ്പെട്ടും, തിരഞ്ഞെടുപ്പ് ഫലത്തിനു ശേഷം ന്യൂമാഹിയിൽ രൂപപ്പെട്ട സി.പി.എം ബി.ജെ.പി. സംഘർഷത്തിന് പിന്നാലെയും പൊലീസ് പലയിടങ്ങളിലും റെയ്‌ഡ് നടത്തിയിരുന്നു.

ഈഘട്ടത്തിൽ ബോംബ് ആളൊഴിഞ്ഞ കേന്ദ്രങ്ങളിലേക്ക് മാറ്റിയിരിക്കാൻ സാദ്ധ്യതയുണ്ടെന്നും പൊലിസ് സംശയിക്കുന്നുണ്ട്. പൊലീസ് റെയ്‌ഡ് മറികടക്കാനായി ഉപേക്ഷിച്ചതോ, സൂക്ഷിച്ചതോ ആയ ബോംബാകാം എരഞ്ഞോളിയിൽ വൃദ്ധൻ്റെ മരണത്തിനിടയാക്കി പൊട്ടിത്തെറിച്ചതെന്നാണ് നിഗമനം

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/213473/police-to-prepare-list-of-uninhabited-houses-and-plots-in-kannur-district)