---
title: "എരഞ്ഞോളിയിലെ  ബോംബ് സ്ഫോടനം; പാനൂർ മേഖലയിലും   വ്യാപക റെയ്‌ഡ്"
english_title: "Bomb blast in Eranjali;Widespread raid in Panur region as well"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/213507/bomb-blast-in-eranjaliwidespread-raid-in-panur-region-as-well"
published_at: "2024-06-20T15:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667401d451a07_Untitled-8_copy.jpg"
keywords: []
---

# എരഞ്ഞോളിയിലെ  ബോംബ് സ്ഫോടനം; പാനൂർ മേഖലയിലും   വ്യാപക റെയ്‌ഡ്

> **Lead Summary:** **പാനൂർ:** തലശേരിയിൽ കഴിഞ്ഞദിവസം ബോംബ് പൊട്ടി വയോധികൻ മരിച്ച സംഭവത്തിൽ ജില്ലയിലെങ്ങും പോലീസിൻ്റെ വ്യാപക പരിശോധന. പാനൂരിൽ ചെണ്ടയാട്, വള്ളങ്ങാട്, മുളിയാത്തോട് ഭാഗങ്ങളിൽ പരിശോധന നടന്നു.

## Article Content

**പാനൂർ:** തലശേരിയിൽ കഴിഞ്ഞദിവസം ബോംബ് പൊട്ടി വയോധികൻ മരിച്ച സംഭവത്തിൽ ജില്ലയിലെങ്ങും പോലീസിൻ്റെ വ്യാപക പരിശോധന. പാനൂരിൽ ചെണ്ടയാട്, വള്ളങ്ങാട്, മുളിയാത്തോട് ഭാഗങ്ങളിൽ പരിശോധന നടന്നു.

പൂട്ടിയിട്ട വീടുകളുടെ പരിസരം, ഒഴിഞ്ഞ പറമ്പുകൾ എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്. കനത്ത മഴയെ അവഗണിച്ചായിരുന്നു പരിശോധന. പാനൂർ സി.ഐ പ്രദീപ് കുമാർ, എസ് ഐ രാംജിത്ത് എന്നിവർ നേതൃത്വം നൽകി.

തലശേരി,ചൊക്ലി, എരഞ്ഞോളി, കുത്തുപറമ്പ്, മട്ട ന്നൂർ പ്രദേശങ്ങളിലും റെയ്‌ഡ് നടന്നു. ബോംബ് ഡിസ്പോസൽ ആൻഡ് ഡിറ്റക്ഷൻസ് സ്ക്വാഡ്, ഡോഗ്സ്ക്വാഡ് എന്നിവരുടെ സഹായത്തോടെയായിരുന്നു റെയ്ഡ്. വരും ദിവസങ്ങളിലും പരിശോധന തുടരും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/213507/bomb-blast-in-eranjaliwidespread-raid-in-panur-region-as-well)