(www.panoornews.in)മലദ്വാരത്തിൽ സ്വർണ്ണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച എയര്‍ ഇന്ത്യ എക്‌സ്പ്രസ് ക്യാബിൻ ക്രൂ പിടിയിൽ. കൊൽക്കത്ത സ്വദേശി സുരഭി കാത്തൂണാണ് കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് പിടിയിലായത്.



960 ഗ്രാം സ്വർണമാണ് പിടികൂടിയത്. മസ്കറ്റിൽ നിന്നും കണ്ണൂരിലേക്ക് വന്ന എയർ ഇന്ത്യ എക്സ്പ്രസ്സിലെ ക്യാബിൻ ക്രൂ ആയിരുന്നു സുരഭി. സുരഭിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. മലദ്വാരത്തിൽ സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചതിൽ ക്യാബിൻ ക്രൂ പിടിയിലാവുന്ന ഇന്ത്യയിലെ ആദ്യ സംഭവമാണ് ഇതെന്ന് ഡിആര്‍ഐ പ്രതികരിച്ചു.
Air India Express cabin crew arrested in Kannur for trying to smuggle gold, first time in India that a cabin crew has been arrested.
