(www.panoornews.in)എറണാകുളം അങ്കമാലി റെയിൽവേ സ്റ്റേഷനിൽ യുവാവിന്റെ ആത്മഹത്യാശ്രമം. കൊല്ലം ചടയമംഗലം സ്വദേശിയാണ് റെയിൽവേ സ്റ്റേഷനിലെ ഇലക്ട്രിക് പോസ്റ്റിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്. യുവാവിനെ ഫയർഫോഴ്‌സും റെയിൽവേ പൊലീസും അനുനയിപ്പിച്ച് താഴെയിറക്കി.
ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. തനിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഷാർപ്പ് ഷൂട്ടർ തനിക്കെതിരെ തോക്ക് ചുണ്ടിയിട്ടുണ്ട്, ഫോണിൽ സംസാരിക്കവേ ആരോ വഴക്കുപറഞ്ഞു എന്നിങ്ങനെ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് ഇയാൾ പറഞ്ഞുകൊണ്ടിരുന്നത്. പക്ഷെ പൊലീസ് ഇതൊന്നും മുഖവിലക്കെടുക്കാൻ തയാറായില്ല.
റെയിൽവേ സ്റ്റേഷന്റെ റൂഫില്ലാത്ത ഒഴിഞ്ഞ ഭാഗത്ത് എറെ നേരം തനിച്ചിരുന്ന ഇയാൾ പെട്ടെന്ന് ബഹളം വെച്ച് ഇലക്ട്രിക്ക് പോസ്റ്റിലേക്ക് കയറുകയായിരുന്നു. ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ താഴെയിറക്കിയ ഇയാളിൽ നിന്ന് വിശദമായ കാര്യങ്ങൾ ചോദിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു.
A young man threatened to commit suicide by pulling himself into an electric post