May 25, 2024 03:04 PM

പാനൂർ:(www.panoornews.in)  പാനൂർ ഗവ.ആശുപത്രിക്ക് മുന്നിൽ കഴിഞ്ഞ ദിവസമായിരുന്നു അപകടം. വള്ള്യായി നടമ്മലിലെ കുങ്കർ പറമ്പത്ത് ഇർഷാദിനാണ് ഗുരുതരമായി പരിക്കേറ്റത്. ടൗണിലെത്തി സാധനങ്ങൾ വാങ്ങി ഗവ.ആശുപത്രിക്ക് മുന്നിൽ ട്രാൻസ്ഫോർമറിന് സമീപത്തായി നിർത്തിയിട്ട ബൈക്കിൽ കയറവെ കാൽ പൊട്ടിയ സ്ലാബിൽ കുടുങ്ങുകയായിരുന്നു.

ഇതോടെ ബൈക്കടക്കം ഇർഷാദ് താഴെക്ക് വീണു. ഓടിക്കൂടിയ യാത്രക്കാരും, ഓട്ടോ ഡ്രൈവർമാരും ചേർന്ന് ഇർഷാദിനെ തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

ഇർഷാദിൻ്റെ ഇടതുകാലിൽ രണ്ടിടത്ത് എല്ല് പൊട്ടിയിട്ടുണ്ട്. ഖത്തറിൽ ഡ്രൈവർ ആയി ജോലി ചെയ്യുന്ന താൻ അടുത്തമാസം തിരിച്ചു പോകാനിരിക്കുകയായിരുന്നെന്ന് ഇർഷാദ് പറഞ്ഞു.

അപകടം നടന്നിടത്ത് മറ്റൊരു സ്ലാബിൻ്റെ കഷ്ണം കൊണ്ട് വച്ച് താല്ക്കാലികമായി അപകട സാധ്യത ഒഴിവാക്കിയിട്ടുണ്ട്. പാനൂരിൻ്റെ പല ഭാഗത്തും സ്ലാബുകൾ പൊട്ടിയിട്ടുണ്ട്. സ്കൂളുകൾ തുറക്കുന്നതിന് മുമ്പ് പൊട്ടിയ സ്ലാബുകൾ മാറ്റിയിട്ട് അപകട സാധ്യതകൾ ഒഴിവാക്കാൻ പാനൂർ നഗരസഭ തയ്യാറാകണമെന്ന് ഇർഷാദിൻ്റെ സഹോദരൻ ജലീൽ പറഞ്ഞു.

In Panur, the left leg of Vallaii, a non-resident resident, got caught in a broken slab in the middle of the city and was left hanging.

Next TV

Top Stories