കതിരൂരിൽ ഓടിക്കൊണ്ടിരിക്കെ കാറിനു മുകളിൽ മരം പൊട്ടിവീണു ; കല്യാണ വീട്ടിലെത്തി മടങ്ങിയ വടകര സ്വദേശികൾ രക്ഷപ്പെട്ടത് തലനാരിഴക്ക്

കതിരൂരിൽ ഓടിക്കൊണ്ടിരിക്കെ കാറിനു മുകളിൽ മരം പൊട്ടിവീണു ; കല്യാണ വീട്ടിലെത്തി  മടങ്ങിയ വടകര സ്വദേശികൾ രക്ഷപ്പെട്ടത് തലനാരിഴക്ക്
May 23, 2024 12:15 PM | By Rajina Sandeep

കതിരൂർ:(www.panoornews.in)  കതിരൂർ പൊന്ന്യം സറാമ്പിയിൽ ഓടിക്കൊണ്ടിരുന്ന കാറിനു മുകളിൽ മരം പൊട്ടിവീണു. റോഡിന് സമീപത്തെ വീട്ടുപറമ്പിലെ മരത്തിന്റെ ശിഖരമാണ് ശക്തമായ കാറ്റിനെ തുടർന്ന് പൊട്ടി വീണത്.

തലനാരിഴയ്ക്കാണ് വലിയ അപകടം ഒഴിവായത്. ബുധനാഴ്ച രാത്രി 8.45 ഓടെയാണ് അപകടം. കതിരൂരിൽ ഒരു കല്യാണ പരിപാടിയിൽ പങ്കെടുത്ത് തിരിച്ചു വടകരയിലേക്ക് പോവുകയായിരുന്ന 5 അംഗ സംഘം സഞ്ചരിച്ച കാറിനു മുകളിലേക്കാണ് വലിയ മരക്കൊമ്പ് പൊട്ടിവീണത്.സറാമ്പി ബസ് സ്റ്റോപ്പിന് സമീപത്തെ വീട്ടു പറമ്പിലെ മരം ആണ് ശക്തമായ കാറ്റിൽ പൊട്ടിവീണത്.

റോഡിനു നടുവിലേക്ക് മരച്ചില്ല പൊട്ടിവീഴുന്നത് കണ്ട് പെട്ടെന്ന് കാർ നിർത്തി യാത്രക്കാരിൽ ഒരാൾ പുറത്ത് ഇറങ്ങി നോക്കുന്നതിനിടെയാണ് മരക്കൊമ്പ് കാറിനു മുകളിലേക്ക് വീണത്.. കാറിന്റെ മുൻവശത്തെ ഗ്ലാസും സൈഡ് മിററും തകർന്നു.തലശ്ശേരിയിൽ നിന്ന് ഫയർഫോഴ്‌സും കതിരൂർ പോലീസും നാട്ടുകാരും ചേർന്ന് മരം മുറിച്ചു മാറ്റി.. ഒന്നര മണിക്കൂറോളം തലശ്ശേരി കൂത്തുപറമ്പ റൂട്ടിൽ ഗതാഗതം പൂർണമായും തടസപ്പെട്ടു

A tree fell on top of the car while driving in Katirur;The natives of Vadakara, who returned to the wedding house, escaped with their heads down

Next TV

Related Stories
നാളെ  സംസ്ഥാന വ്യാപകമായി  വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെ.എസ്.യു.

Jun 24, 2024 03:07 PM

നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെ.എസ്.യു.

നാളെ കെഎസ്‍യു സംസ്ഥാന വ്യാപക വിദ്യാഭ്യാസ...

Read More >>
ദേവ തീർത്ഥയും ? ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയുടെ മരണം വിഷം ഉള്ളിൽച്ചെന്ന്; കൊളവല്ലൂർ പൊലീസ് അന്വേഷണം തുടങ്ങി

Jun 24, 2024 02:37 PM

ദേവ തീർത്ഥയും ? ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയുടെ മരണം വിഷം ഉള്ളിൽച്ചെന്ന്; കൊളവല്ലൂർ പൊലീസ് അന്വേഷണം തുടങ്ങി

ഒൻപതാം ക്ലാസ്വിദ്യാർത്ഥിനിയുടെ മരണം വിഷം ഉള്ളിൽച്ചെന്ന്; കൊളവല്ലൂർ പൊലീസ് അന്വേഷണം തുടങ്ങി...

Read More >>
കണ്ണൂരില്‍ റിട്ട. അധ്യാപകനെ മരിച്ച നിലയിൽ കണ്ടെത്തി

Jun 24, 2024 01:37 PM

കണ്ണൂരില്‍ റിട്ട. അധ്യാപകനെ മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂരില്‍ റിട്ടയർ അധ്യാപകനെ മരിച്ച നിലയിൽ...

Read More >>
ചമ്പാട് വെസ്റ്റ് യൂപി സ്കൂളിൽ ആയുർവേദ മെഡിക്കൽ ക്യാമ്പും, ബോധവത്ക്കരണ ക്ലാസും നടത്തി

Jun 24, 2024 12:31 PM

ചമ്പാട് വെസ്റ്റ് യൂപി സ്കൂളിൽ ആയുർവേദ മെഡിക്കൽ ക്യാമ്പും, ബോധവത്ക്കരണ ക്ലാസും നടത്തി

ചമ്പാട് വെസ്റ്റ് യൂപി സ്കൂളിൽ ആയുർവേദ മെഡിക്കൽ ക്യാമ്പും, ബോധവത്ക്കരണ ക്ലാസും...

Read More >>
പെരിങ്ങത്തൂരിൽ വാഹനമിടിച്ച് ഇലക്ട്രിക് പോസ്റ്റ് തകർന്ന് വീണു ; ഗതാഗതം നിലച്ചു

Jun 24, 2024 12:03 PM

പെരിങ്ങത്തൂരിൽ വാഹനമിടിച്ച് ഇലക്ട്രിക് പോസ്റ്റ് തകർന്ന് വീണു ; ഗതാഗതം നിലച്ചു

പെരിങ്ങത്തൂരിൽ വാഹനമിടിച്ച് ഇലക്ട്രിക് പോസ്റ്റ് തകർന്ന് വീണു...

Read More >>
തലശേരിയിൽ കനത്ത മഴക്കിടെ ഓവ് ചാലിൽ വീണയാൾക്ക്  ദാരുണാന്ത്യം.

Jun 24, 2024 11:50 AM

തലശേരിയിൽ കനത്ത മഴക്കിടെ ഓവ് ചാലിൽ വീണയാൾക്ക് ദാരുണാന്ത്യം.

തലശേരിയിൽ കനത്ത മഴക്കിടെ ഓവ് ചാലിൽ വീണയാൾക്ക് ...

Read More >>
Top Stories