---
title: "കണ്ണൂരിൽ  ബൈ​ക്കും ലോ​റി​യും കൂട്ടിയിടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം"
english_title: "A student met a tragic end in a collision between a bike and a lorry in Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/207017/a-student-met-a-tragic-end-in-a-collision-between-a-bike-and-a-lorry-in-kannur"
published_at: "2024-05-23T11:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664ed82f662df_download_(4).jpg"
keywords: []
---

# കണ്ണൂരിൽ  ബൈ​ക്കും ലോ​റി​യും കൂട്ടിയിടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

> **Lead Summary:** **കണ്ണൂർ : ** ക​ണ്ണോ​ത്തും​ചാ​ലി​ൽ ബൈ​ക്കും ലോ​റി​യും കൂട്ടിയിടിച്ച് വി​ദ്യാ​ർ​ഥി മ​രി​ച്ചു. എ​ട​ക്കാ​ട് ക​ട​മ്പൂ​ർ ജു​മാ മ​സ്ജി​ദി​ന് സ​മീ​പ​ത്തെ അ​വാ​ൽ തൈ​ക്കേ​ത്ത് ശി​ഹാ​ബ്-​അ​ഫീ​ദ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ന​സ​ൽ ആ​ണ് മ​രി​ച്ച​ത്. ബൈ​ക്ക് ഓ​ടി​ച്ച സു​ഹൃ​ത്തും ഒ​രേ ക്ലാ​സി​ലെ പ​ഠി​താ​വു​മാ​യ മാ​വി​ലാ​യി സ്വ​ദേ​ശി പ​രി​ക്കി​ല്ലാ​തെ ര​ക്ഷ​പ്പെ​ട്ടു.

## Article Content

**കണ്ണൂർ : ** ക​ണ്ണോ​ത്തും​ചാ​ലി​ൽ ബൈ​ക്കും ലോ​റി​യും കൂട്ടിയിടിച്ച് വി​ദ്യാ​ർ​ഥി മ​രി​ച്ചു. എ​ട​ക്കാ​ട് ക​ട​മ്പൂ​ർ ജു​മാ മ​സ്ജി​ദി​ന് സ​മീ​പ​ത്തെ അ​വാ​ൽ തൈ​ക്കേ​ത്ത് ശി​ഹാ​ബ്-​അ​ഫീ​ദ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ന​സ​ൽ ആ​ണ് മ​രി​ച്ച​ത്. ബൈ​ക്ക് ഓ​ടി​ച്ച സു​ഹൃ​ത്തും ഒ​രേ ക്ലാ​സി​ലെ പ​ഠി​താ​വു​മാ​യ മാ​വി​ലാ​യി സ്വ​ദേ​ശി പ​രി​ക്കി​ല്ലാ​തെ ര​ക്ഷ​പ്പെ​ട്ടു.

ചൊ​വ്വ ധ​ർ​മ സ​മാ​ജ​ത്തി​നു സ​മീ​പം ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് നാ​ലി​നാ​ണ് അ​പ​ക​ടം. എ​ട​ക്കാ​ടു​നി​ന്ന് ക​ണ്ണൂ​രി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ഇ​രു​വ​രും സ​ഞ്ച​രി​ച്ച ബൈ​ക്ക് ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.

ബൈ​ക്കി​ന് പി​റ​കി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്നു ന​സ​ൽ. പ്ല​സ്ടു പാ​സാ​യ ന​സ​ൽ തു​ട​ർ​പ​ഠ​നാ​വ​ശ്യാ​ർ​ഥം ബം​ഗ​ളൂ​രു​വി​ൽ പോ​യി ചൊ​വ്വാ​ഴ്ച തി​രി​ച്ചെ​ത്തി​യ​താ​യി​രു​ന്നു. സ​ഹോ​ദ​ര​ങ്ങ​ൾ: ആ​യി​ശ, സ​യാ​ൻ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/207017/a-student-met-a-tragic-end-in-a-collision-between-a-bike-and-a-lorry-in-kannur)