വ്യാപാരി വ്യവസായി ഏകോപന സമിതി പാനൂർ യൂനിറ്റ് കമ്മിറ്റി ഭാരവാഹികളുടെ തെരഞ്ഞടുപ്പ് നാളെ ; സ്ഥാനം നിലനിർത്താൻ ഔദ്യോഗിക പക്ഷം, അട്ടിമറിക്കാൻ മറ്റൊരു വിഭാഗം

വ്യാപാരി വ്യവസായി ഏകോപന സമിതി പാനൂർ യൂനിറ്റ് കമ്മിറ്റി  ഭാരവാഹികളുടെ  തെരഞ്ഞടുപ്പ് നാളെ ;  സ്ഥാനം നിലനിർത്താൻ ഔദ്യോഗിക പക്ഷം, അട്ടിമറിക്കാൻ മറ്റൊരു  വിഭാഗം
May 22, 2024 04:30 PM | By Rajina Sandeep

 പാനൂർ:(www.panoornews.in) വ്യാപാരി വ്യവസായി ഏകോപന സമിതി പാനൂർ യൂനിറ്റ് കമ്മിറ്റി ഭാരവാഹികളുടെ തെരഞ്ഞടുപ്പ് നാളെ  സ്ഥാനം നിലനിർത്താൻ ഔദ്യോഗിക പക്ഷവും, പുതിയ ഭരണസമിതി രൂപീകരിക്കാൻ മറ്റൊരു വിഭാഗവും മത്സരത്തിനായി രംഗത്തുണ്ട്. നിലവിലുള്ള കമ്മിറ്റി പ്രസിഡണ്ട് കെ.കെ.പുരഷോത്തമന്റെ നേതൃത്വത്തിലുള്ള ഔദ്യോഗിക പക്ഷവും, കെ.ടി.ശ്രീധരന്റെ നേതൃത്വത്തിലുള്ള മറ്റൊരു വിഭാഗവുമാണ് തെരഞ്ഞെടുപ്പ് രംഗത്തുള്ളത്. ഇരു വിഭാഗവും മെമ്പർമാരെ കണ്ട് വോട്ടഭ്യർത്ഥനകളുമായി സജീവമായിരിക്കയാണ്.

പാനൂരിലെ വ്യാപാരികളനുഭവിക്കുന്ന നിരവധി പ്രശ്ന ങ്ങൾക്ക് വേണ്ടി ശക്തമായ പ്രവർത്തനമാണ് ഇതുവരെ നടത്തിവന്നിരിക്കുന്നതെന്നും, നിലവിലുള്ള കമ്മിറ്റി തുടർന്നും ആവശ്യമാണെന്നുമാണ് ഔദ്യോഗിക പക്ഷത്തിന്റെ വാദം. എന്നാൽ വ്യാപാരികളുടെ പൊതുവായ പ്രശ്‌നങ്ങളിൽ ശക്തമായി ഇടപെടാൻ കമ്മിറ്റിക്ക് സാധിച്ചിട്ടില്ലെന്നും ബാഹ്യ ശക്തികൾക്ക് മുന്നിൽ പലപ്പോഴും കീഴടങ്ങി സംഘടനയുടെ അസ്ഥിത്വം തന്നെ ഇല്ലാതാക്കാൻ ചില ഭാരവാഹികൾ ശ്രമിച്ചെന്നുമാണ് മറുപക്ഷത്തിൻന്റെ വാദം.

നിഷ്ക്രിയമായ കമ്മിറ്റിയായിരുന്നു നിലവിലുണ്ടായിരുന്നതെന്നും. ഇത് മാറി വ്യാപാരികളുടെ കൂടെ നിൽക്കുന്നവരായിരിക്കണം നേതൃത്വത്തിൽ വേണ്ടതെന്നും നിലവിലുള്ള കമ്മിറ്റിയെ മാറ്റി നിർത്തുന്നതായിരിക്കും സംഘടനയുടെ കെട്ടുറപ്പിന് അഭികാമ്യമെന്നും എതിർവിഭാഗം പറയുന്നു.

The election of office-bearers of the Panur Unit Committee of the Traders and Traders Coordination Committee will be held tomorrow

Next TV

Related Stories
സാഹിത്യകാരൻ ശ്രീധരൻ ചമ്പാടിനെ പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ള പറമ്പ് ക്ഷേത്രത്തിൻ്റെ ആഭിമുഖ്യത്തിൽ  അനുസ്മരിച്ചു

Jun 15, 2024 09:02 PM

സാഹിത്യകാരൻ ശ്രീധരൻ ചമ്പാടിനെ പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ള പറമ്പ് ക്ഷേത്രത്തിൻ്റെ ആഭിമുഖ്യത്തിൽ അനുസ്മരിച്ചു

സാഹിത്യകാരൻ ശ്രീധരൻ ചമ്പാടിനെ പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ള പറമ്പ് ക്ഷേത്രത്തിൻ്റെ ആഭിമുഖ്യത്തിൽ ...

Read More >>
കണ്ണൂരിൽ ട്രെയിൻ ചാടിക്കയറുമ്പോൾ കാൽവഴുതി ട്രെയിനിനും പ്ലാറ്റ്‌ഫോമിനുമിടയിൽ; രക്ഷകനായി പൊലീസുകാരൻ

Jun 15, 2024 03:26 PM

കണ്ണൂരിൽ ട്രെയിൻ ചാടിക്കയറുമ്പോൾ കാൽവഴുതി ട്രെയിനിനും പ്ലാറ്റ്‌ഫോമിനുമിടയിൽ; രക്ഷകനായി പൊലീസുകാരൻ

ട്രെയിനിൽ കയറുന്നതിനിടെ ട്രാക്കിലേക്ക് വീണ ഗുജറാത്ത് സ്വദേശിയുടെ ജീവൻ രക്ഷിക്കാ‍ൻ ദൈവത്തിന്റെ കരങ്ങളുമായി ഇരിണാവ് സ്വദേശിയായ...

Read More >>
പോക്സോ കേസിൽ 33കാരന് 82 വർഷം തടവും, 1.90 ലക്ഷം പിഴയും വിധിച്ച് തളിപ്പറമ്പ് അതിവേഗ കോടതി

Jun 15, 2024 03:18 PM

പോക്സോ കേസിൽ 33കാരന് 82 വർഷം തടവും, 1.90 ലക്ഷം പിഴയും വിധിച്ച് തളിപ്പറമ്പ് അതിവേഗ കോടതി

പന്ത്രണ്ട് വയസ്സു കാരിക്കുനേരേ ലൈംഗികാതിക്രമം നടത്തിയ കേസിൽ പെരുമ്പ അമ്പലത്തറ നഫീസാസിൽ എസ്.പി. അബ്ദുൾ മുസവീറിന് (33) 82 വർഷം തടവും 1.90 ലക്ഷം രൂപ പിഴയും...

Read More >>
വടകര പാർകോയിൽ  എല്ലാ ദിവസങ്ങളിലും ലേഡി സർജൻ ഡോ. റജ്‌വ നൗഫലിന്റെ സേവനം

Jun 15, 2024 02:32 PM

വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ലേഡി സർജൻ ഡോ. റജ്‌വ നൗഫലിന്റെ സേവനം

വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ലേഡി സർജൻ ഡോ. റജ്‌വ നൗഫലിന്റെ...

Read More >>
കടവത്തൂർ മൈത്രി സ്പെഷ്യൽ സ്കൂളിൽ സെൻസറി റൂം പ്രവർത്തനമാരംഭിച്ചു.

Jun 15, 2024 02:22 PM

കടവത്തൂർ മൈത്രി സ്പെഷ്യൽ സ്കൂളിൽ സെൻസറി റൂം പ്രവർത്തനമാരംഭിച്ചു.

ചൈൽഡ് ഡവലപ്പിൻ്റെ ഭാഗമായാണ് സെൻസറി റൂം...

Read More >>
Top Stories