May 21, 2024 05:52 PM

കൊളവല്ലൂർ:(www.panoornews.in) പാറാട് ടൗണിൽ കഞ്ചാവ് വിൽപ്പന പിടികൂടാനെത്തിയ പോലീസിന് നേരെ അതിക്രമം,ഒരാൾ അറസ്റ്റിൽ.  കൊളവല്ലൂർ നൂഞ്ഞമ്പ്രം രാജേഷ് കലാവേദിക്കടുത്ത പടയൻ്റവിട അവിനാഷി(27) നെയാണ് കൊളവല്ലൂർ എസ്.ഐ കെ.കെ സോബിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞദിവസം രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം. പാറാട് ടൗണിൽ കഞ്ചാവ് വിൽപ്പന നടക്കുന്നുവെന്ന വിവരത്തെത്തുടർന്ന് പിടികൂടാനെത്തിയതായിരുന്നു പോലീസ്.

ഈ സമയം അവിനാഷിനോട് പേര് ചോദിച്ചതോടെ ഇയാൾ പോലീസിനോട് തട്ടിക്കയറുകയായിരുന്നു. നീയൊന്നും ഒരു ചുക്കും ചെയ്യില്ലെന്ന് പറഞ്ഞ് എസ്.ഐയുടെയും, സീനിയർ സി.പി.ഒ ദീപേഷിൻ്റെയും കൃത്യനിർവഹണം തടസ്സപ്പെടുത്തുകയായിരുന്നത്രെ.

മൂന്നുപേർകൂടി അവിനാഷിനൊപ്പം ഉണ്ടായിരുന്നെങ്കിലും അവർ ഓടി രക്ഷപ്പെട്ടു. അവിനാഷിനെ പോലീസ് ബലം പ്രയോഗിച്ചാണ് കസ്റ്റഡിയിലെടുത്തത്. തിരിച്ചറിഞ്ഞ മൂന്ന് പേർക്കെതിരെ അന്വേഷണം നടക്കുന്നുണ്ട്.

Violent attack on the police who came to arrest the sale of ganja in Parad town;One person was arrested.

Next TV

Top Stories










News Roundup