കടവത്തൂർ:(www.panoornews.in) മുൻ പ്രധാന മന്ത്രിയും കോൺഗ്രസ് പ്രസിഡന്റുമായിരുന്ന രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം തൃപ്രങ്ങോട്ടൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കടവത്തൂരിൽ വിപുലമായി ആചരിച്ചു.
മണ്ഡലം പ്രസിഡന്റ് സജീവൻ എടവന അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി കെ പി സാജു ഉദ്ഘാടനം ചെയ്തു. വി.കെ തങ്കമണി, എം.പി ഉത്തമൻ,സി. എൻ പവിത്രൻ, മല്ലിക നാരായണൻ,കെ.കെ വിജേഷ്,എം.പി നാരായണൻ, സിജേഷ് എം.പി, പി.ടി.കെ.വിശ്വനാഥൻ തുടങ്ങിയവർ നേതൃത്വം നൽകി.
Rajiv Gandhi was commemorated at Kadavathur
