എസ്.ബി.പി തങ്ങൾ രണ്ടാം ഉറൂസ് മുബാറക്കിൻ്റെ ഭാഗമായി പുത്തൻപള്ളിയിൽ സംഘടിപ്പിച്ച തിരിച്ചറിവ് 2024 വേറിട്ട അനുഭവമായി

എസ്.ബി.പി തങ്ങൾ രണ്ടാം ഉറൂസ് മുബാറക്കിൻ്റെ ഭാഗമായി പുത്തൻപള്ളിയിൽ  സംഘടിപ്പിച്ച തിരിച്ചറിവ് 2024 വേറിട്ട അനുഭവമായി
May 19, 2024 10:29 PM | By Rajina Sandeep

പാനൂർ :(www.panoornews.in)  എസ് ബി പി തങ്ങൾ രണ്ടാം ഉറൂസ് മുബാറക്കിൻ്റെ ഭാഗമായി പുത്തൻപള്ളി എസ് ബി പി തങ്ങൾ മെമ്മോറിയൽ എജ്യുക്കേഷൻ ആൻറ് ചാരിറ്റബിൾ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ തിരിച്ചറിവ് 2024 പരിപാടി സംഘടിപ്പിച്ചു.

കെ.പി മോഹനൻ എം എൽ എ ഉദ്ഘാടനം ചെയ്തു. മെയ് 24,25,26 ദിവസങ്ങളിലായി നടക്കുന്ന എസ്.ബി.പി തങ്ങൾ രണ്ടാം ഉറൂസ് മുബാറക്കിൻ്റെ ഭാഗമായാണ് മയക്കുമരുന്ന് ബോധവത്ക്കരണത്തിത്തിൻ്റെ ഭാഗമായി തിരിച്ചറിവ് - 2024 സംഘടിപ്പിച്ചത്. കെ.പി മോഹനൻ എം എൽ എ ഉദ്ഘാടനം ചെയ്തു. പ്രകാശം പരത്തുന്ന യുവത്വങ്ങൾ വിഷയത്തിൽ വാക്കും വരയുമായി പൊലീസ് ഇൻസ്പെക്ടർ ഫിലിപ്പ് മമ്പാടും, മഹേഷ് ചിത്രവർണവും എത്തിയപ്പോൾ കാഴ്ചക്കാർക്കും പുത്തൻ അനുഭവമായി.

പി.കെ നൗഷാദ് മാസ്റ്റർ , വിപി ഇസ്മായിൽ എന്നിവർ സംസാരിച്ചു, സയ്യിദ് മുഹ്സിൻ തങ്ങൾ, ടി.ടി ഫാറൂഖ് ഹാജി, വി.വി മുനീർ, നൂറുദ്ദിൻ കുന്നുള്ളതിൽ എന്നിവർ സംബന്ധിച്ചു. സി.എച്ച് മഹമൂദ് ഹാജി അധ്യക്ഷനായി.

കെ. അൻവർ സ്വാഗതവും, തസ്മൽ നന്ദിയും പറഞ്ഞു. 24, 25, 26 തീയതികളിൽ കളിൽ ഉറൂസ് മുബാറക്കിൻ്റെ ഭാഗമായി നടക്കുന്ന സമ്മേളനങ്ങളിൽ സയ്യിദ് അലി ബാഫഖി തങ്ങൾ, സയ്യിദ് ഇബ്രാഹീം ഖലീൽ ബുഖാരി തങ്ങൾ, പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, സയിദ് സഫ്വാൻ തങ്ങൾ ഏഴിമല, പേരോട് അബ്ദുറഹ്മാൻ സഖാഫി, നൗഷാദ് ബാഖവി ചിറയിൻകീഴ് എന്നിവരുൾപ്പടെ പ്രമുഖ പണ്ഡിതർ പങ്കെടുക്കും.

thiricharivu 2024 organized by SBP Thangal at Puthanpally as part of the 2nd Uroos Mubarak was a unique experience.

Next TV

Related Stories
ചമ്പാട് നാളെ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ്

Jun 22, 2024 10:54 AM

ചമ്പാട് നാളെ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ്

ചമ്പാട് നാളെ സൗജന്യ ആയുർവേദ മെഡിക്കൽ...

Read More >>
ടിപി വധക്കേസ് പ്രതികളെ വിട്ടയക്കാനുള്ള സർക്കാർ നീക്കം ഗുരുതരമായ കോടതിയലക്ഷ്യം; കോടതിയെ സമീപിക്കുമെന്ന് കെകെ രമ എംഎൽഎ

Jun 22, 2024 10:36 AM

ടിപി വധക്കേസ് പ്രതികളെ വിട്ടയക്കാനുള്ള സർക്കാർ നീക്കം ഗുരുതരമായ കോടതിയലക്ഷ്യം; കോടതിയെ സമീപിക്കുമെന്ന് കെകെ രമ എംഎൽഎ

ഹൈക്കോടതി വിധി മറി കടന്ന് ടിപി വധക്കേസ് പ്രതികളെ വിട്ടയക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ പ്രതികരണവുമായി എംഎൽഎയും ടിപി ചന്ദ്രശേഖരന്റെ...

Read More >>
ആത്മഹത്യ ശ്രമമെന്ന് സംശയം; ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിഞ്ഞ വളയം സ്വദേശി  യുവതി മരിച്ചു

Jun 21, 2024 09:52 PM

ആത്മഹത്യ ശ്രമമെന്ന് സംശയം; ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിഞ്ഞ വളയം സ്വദേശി യുവതി മരിച്ചു

ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിഞ്ഞ വളയം സ്വദേശി യുവതി...

Read More >>
ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ അശ്ലീല ചേഷ്ട ;  യുവാവിനെ ന്യൂ മാഹി പൊലീസ് പിടികൂടി

Jun 21, 2024 09:05 PM

ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ അശ്ലീല ചേഷ്ട ; യുവാവിനെ ന്യൂ മാഹി പൊലീസ് പിടികൂടി

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വെച്ച് സ്ത്രീകൾക്കു നേരെ അശ്ലീല ചേഷ്ട നടത്തിയ യുവാവിനെ...

Read More >>
വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും  ലേഡി ഫിസിഷ്യൻ  ഡോ. അഫീഫ ആദിയലത്തിന്റെ സേവനം

Jun 21, 2024 07:20 PM

വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ലേഡി ഫിസിഷ്യൻ ഡോ. അഫീഫ ആദിയലത്തിന്റെ സേവനം

വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ലേഡി ഫിസിഷ്യൻ ഡോ. അഫീഫ ആദിയലത്തിന്റെ...

Read More >>
ചമ്പാട് അധ്യാപകൻ്റെ  മതിൽ  തകർത്തതായി പരാതി

Jun 21, 2024 05:54 PM

ചമ്പാട് അധ്യാപകൻ്റെ മതിൽ തകർത്തതായി പരാതി

ചമ്പാട് അധ്യാപകൻ്റെ മതിൽ തകർത്തതായി...

Read More >>
Top Stories