---
title: "ജനാധിപത്യ  മാതൃകയിൽ  മദ്രസ ലീഡറെ കണ്ടെത്തി ;  പുല്ലോടി നൂറുൽ ഹുദാ മദ്രസയിൽ നടന്ന പൊതു തിരഞ്ഞെടുപ്പ് വിദ്യാർത്ഥികൾക്ക് ആവേശമേകി"
english_title: "The school leader was found in a democratic model;The general election held at Nurul Huda Madrasa, Pullodi, was exciting for the students"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/206577/the-school-leader-was-found-in-a-democratic-modelthe-general-election-held-at-nurul-huda-madrasa-pullodi-was-exciting-for-the-students"
published_at: "2024-05-21T10:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664c2ec660098_Untitled-9_copy.jpg"
keywords: []
---

# ജനാധിപത്യ  മാതൃകയിൽ  മദ്രസ ലീഡറെ കണ്ടെത്തി ;  പുല്ലോടി നൂറുൽ ഹുദാ മദ്രസയിൽ നടന്ന പൊതു തിരഞ്ഞെടുപ്പ് വിദ്യാർത്ഥികൾക്ക് ആവേശമേകി

> **Lead Summary:** ചമ്പാട് : പുല്ലോടി നൂറുൽഹുദാ മദ്രസയിലെ ലീഡർ തിരഞ്ഞെടുപ്പ് വിദ്യാർത്ഥികളിൽ കൗതുകവും ആവേശവും ഉളവാക്കി. ബോഡ്, സ്റ്റെയ്റ്റ്, പെൻസിൽ, പേന, മേശ പുസ്തകം എന്നി ചിഹ്നങ്ങളിൽ 6 സ്ഥാനാർത്ഥികൾ മദ്രസ ലീഡർ സ്ഥാനത്തേക്ക് മത്സരിച്ചു. തികച്ചും ഒരു പൊതു തിരഞ്ഞെടുപ്പിൻ്റെ എല്ലാവിധ മുന്നൊരുക്കങ്ങളും പൂർത്തീകരിച്ചാണ് തിരഞ്ഞെടുപ്പ് നടത്തിയത്.

## Article Content

ചമ്പാട് : പുല്ലോടി നൂറുൽഹുദാ മദ്രസയിലെ ലീഡർ തിരഞ്ഞെടുപ്പ് വിദ്യാർത്ഥികളിൽ കൗതുകവും ആവേശവും ഉളവാക്കി. ബോഡ്, സ്റ്റെയ്റ്റ്, പെൻസിൽ, പേന, മേശ പുസ്തകം എന്നി ചിഹ്നങ്ങളിൽ 6 സ്ഥാനാർത്ഥികൾ മദ്രസ ലീഡർ സ്ഥാനത്തേക്ക് മത്സരിച്ചു. തികച്ചും ഒരു പൊതു തിരഞ്ഞെടുപ്പിൻ്റെ എല്ലാവിധ മുന്നൊരുക്കങ്ങളും പൂർത്തീകരിച്ചാണ് തിരഞ്ഞെടുപ്പ് നടത്തിയത്.

2 പോളിഗ് സ്റ്റേഷനിലായി 200 ഓളം വിദ്യാർതഥികൾ വോട്ട് രേഖപ്പെടുത്തി. പൊതു തെരെഞ്ഞെടുപ്പിൻ്റെ പ്രാധാന്യത്തെ കുറിച്ച് വിദ്യാർത്ഥികളെ ബോധവാൻ മാരാക്കുക, ഇന്ത്യൻ ഭരണ ഘടന അനുസരിച്ച് സാമൂഹികമായും സാംസ്കാരികമായും ധാർമിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് പ്രവർത്തിക്കുന്ന വിദ്യാർത്ഥി സമൂഹത്തെ വാർത്തെടുക്കുക,

തിരഞടുക്കുന്ന ലീഡർമാരുടെ നേതൃത്വത്തിൽ നാട്ടിലെ വിദ്യാർത്ഥികളിൽ സാമ്പത്തികമായോ, മറ്റോ പഠനത്തിന് പ്രയാസ മനുഭവിക്കുന്നവരെ കണ്ടെത്തി നൂറുൽ ഹുദാമഹല്ല് ജമാഅതിന് വിവരം നൽകി വേണ്ട പരിഹാരം കാണുക, വർധിച്ചു വരുന്ന ലഹരി ഉപയോഗത്തിൽ നിന്ന് നമ്മുടെ നട്ടിലെ വിദ്യാർത്ഥികളെ അകറ്റി നിറുത്തുന്നതിനാവശ്യമായ കാര്യങ്ങൾ ചെയ്യുക,

രോഗി പരിചരണം സാധു സംരക്ഷണം തുടങ്ങിയ കാര്യങ്ങളിൽ വിദ്യാർത്ഥികളെ പ്രാപ്തരാക്കുക തുടങ്ങിയ കാര്യങ്ങൾ നിർവഹിക്കാൻ കൂടിയാണ് ജനാധിപത്യ രീതിയിൽ തിരഞ്ഞെടുപ്പ് നടത്തിയതെന്ന് നൂറുൽ ഹുദാ മദ്രസ സദ്ർ മുഅല്ലിമും മസ്ജിദ് ഇമാമുമായ മുഹമ്മദ് ഷിഹാബുദ്ധീൻ അഷ്റഫി വണ്ടൂർ പറഞ്ഞു.

മഹല്ല് പ്രസിഡൻ്റ് മുസ്തഫ ഷൈൻ, വൈസ് പ്രസിഡന്റ് സുലൈമാൻ ബൈത്തുറഹ്മ, വർക്കിംഗ് സെക്രട്ടറി ഇബ്റാഹീം അൽ സഹ്‌റ, ട്രഷറർ അഷ്റഫ് ഹാജി ഉസ്താദ് എന്നിവരും മാർഗ നിർദ്ദേശങ്ങളുമായി സജീവമായി രംഗത്തുണ്ടായിരുന്നു.

നൂറുൽ ഹുദാ മദ്രസ ഉസ്താദുമാരായ സയ്യിദ് അലവി കോയ സഖാഫി, ഷിഹാബുദ്ധീൻ മുസ്ലിയാർ, ആഷിക് സഖാഫി, സുഫ്‌യാൻ സഖാഫി, സിദ്ധീഖ് സഖാഫി എന്നിവർ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. വരും വർഷങ്ങളിലും ഇതേ മാതൃകയിൽ തിരഞ്ഞെടുപ്പ് നടത്തി സമൂഹത്തിൽ സക്രിയ ഇടപെടലുകൾ നടത്താനാണ് മാനേജ്മെൻ്റിൻ്റെ തീരുമാനം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/206577/the-school-leader-was-found-in-a-democratic-modelthe-general-election-held-at-nurul-huda-madrasa-pullodi-was-exciting-for-the-students)