ശ്രദ്ധിക്കുക, ഇത് മോഷ്ടാക്കൾ വാഴും കാലം ; പള്ളൂരിൽ മൂന്ന് വീടുകളിൽ മോഷണം, മൂന്നിടത്ത് മോഷണശ്രമം

ശ്രദ്ധിക്കുക, ഇത് മോഷ്ടാക്കൾ വാഴും കാലം ; പള്ളൂരിൽ മൂന്ന് വീടുകളിൽ  മോഷണം, മൂന്നിടത്ത് മോഷണശ്രമം
May 21, 2024 09:22 PM | By Rajina Sandeep

പള്ളൂർ:(www.panoornews.in)തലശേരിയിൽ മാത്രമൊതുക്കാതെ മോഷ്ടാക്കൾ സാമ്രാജ്യം വിപുലീകരിക്കുന്നു. മഴ കൂടിയെത്തിയതോടെ മോഷ്ടാക്കൾ അരങ്ങുവാഴുകയാണ്.

പള്ളൂർ മേഖലയിൽ വ്യാപക മോഷണവും, മോഷണശ്രമവും അരങ്ങേറി. പള്ളൂരിലെ നാലുതറ കൊയ്യോട്ടു തെരു ഗണപതി ക്ഷേത്രത്തിന് സമീപം പാച്ചക്കണ്ടിയിലെ പവിത്രൻ്റെ വീട്ടിലാണ് പുലർച്ചെ രണ്ടരയോടെ ആദ്യം മോഷണം നടന്നത്. ഉറങ്ങിക്കിടക്കുകയായിരുന്ന പവിത്രൻ്റെ ഭാര്യ ബിന്ദുവിൻ്റെ കഴുത്തിലെ മാല മോഷ്ടാവ് പൊട്ടിച്ചു.

ബിന്ദുവിന് കഴുത്തിൽ മുറിവേറ്റിട്ടുണ്ട്. പിൻഭാഗത്തെ വരാന്തയിലെ പൂട്ട് പൊളിച്ച് അടുക്കള വാതിൽ തകർത്താണ് മോഷ്ടാവ് അകത്ത് കടന്നത് പവിത്രനും ഭാര്യയും മകളുമാണ് ഈ സമയത്ത് വീട്ടിലുണ്ടായിരുന്നത്.

ഇതേ സമയത്ത് മോഷ്ടാവ് മുകളിലെ മുറിയിൽ കയറുകയും ശബ്ദം കേട്ടുണർന്ന മകൾ നിലവിളിക്കുകയും ചെയ്തതോടെ മോഷ്ടാവ് ഓടി രക്ഷപെടുകയായിരുന്നു.

രക്ഷപ്പെടാനായി മുൻ വശത്തെ വാതിൽ മോഷ്ടാക്കൾ തുറന്നു വച്ചിരുന്നു. ബിന്ദുവിൻ്റെ ഒന്നര പവൻ വരുന്ന താലിമാലയാണ് മോഷണം പോയത്. 1500 രൂപയും കവർന്നു. ബൈപാസ് സർവീസ് റോഡിന് സമീപമുള്ള ഗുരുസി പറമ്പത്ത് ഗീതാഞ്ജലിയിലെ സതീശൻ്റെ PY-01 AZ 1404 നമ്പർ ഹീറോ ഹോണ്ട സിഡി ഡീലക്സ് ബൈക്കും മോഷ്ടാവ് കൊണ്ടുപോയിട്ടുണ്ട്.

സതീശൻ്റെ വീട്ടിൽ കയറാനും ശ്രമം നടന്നു. പരിസരത്തെ മറ്റൊരു വീട്ടിലെ ബൈക്കും മോഷ്ടിക്കാൻ ശ്രമിച്ചിരുന്നു. സീനാസിൽ രാജീവൻ്റ ബൈക്കാണ് മോഷ്ടിക്കാൻ ശ്രമം നടന്നത്. നടക്കാതെ വന്നപ്പോൾ മോഷ്ടാവ് കൈയ്യുറ അവിടെ ഉപേക്ഷിക്കുകയായിരുന്നു. തൊട്ടടുത്ത രണ്ട് വീടുകളിലും മോഷണ ശ്രമം നടന്നു .

നന്ദനത്തെ ചന്ദ്രിയുടെ വീട്ടിൽ നിന്നും സ്വർണ്ണ കമൽ മോഷണം പോയി. വീട്ടിലെ അലമാര കുത്തിതുറന്ന് വാരിവലിച്ചിട്ട നിലയിലാണ്. സമീപത്തെ ആളില്ലാത്ത വീട്ടിലും കയറാനും ശ്രമം നടന്നു.

ഗ്രിൽസിൻ്റെ പൂട്ടും ബൾബും മോഷ്ടാക്കൾ അടിച്ചു പൊട്ടിച്ചു പള്ളൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കണ്ണൂരിൽ നിന്നും ഡ്വാഗ് സ്ക്വാഡും, ഫിംഗർപ്രിൻ്റ് വിദഗ്ദരും സ്ഥലത്തെത്തി അന്വേഷണം നടത്തി.

Beware, these are the days of thieves;Theft in three houses, attempted theft in three places

Next TV

Related Stories
ടിപി വധക്കേസ് പ്രതികളെ വിട്ടയക്കാനുള്ള സർക്കാർ നീക്കം ഗുരുതരമായ കോടതിയലക്ഷ്യം; കോടതിയെ സമീപിക്കുമെന്ന് കെകെ രമ എംഎൽഎ

Jun 22, 2024 10:36 AM

ടിപി വധക്കേസ് പ്രതികളെ വിട്ടയക്കാനുള്ള സർക്കാർ നീക്കം ഗുരുതരമായ കോടതിയലക്ഷ്യം; കോടതിയെ സമീപിക്കുമെന്ന് കെകെ രമ എംഎൽഎ

ഹൈക്കോടതി വിധി മറി കടന്ന് ടിപി വധക്കേസ് പ്രതികളെ വിട്ടയക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ പ്രതികരണവുമായി എംഎൽഎയും ടിപി ചന്ദ്രശേഖരന്റെ...

Read More >>
ആത്മഹത്യ ശ്രമമെന്ന് സംശയം; ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിഞ്ഞ വളയം സ്വദേശി  യുവതി മരിച്ചു

Jun 21, 2024 09:52 PM

ആത്മഹത്യ ശ്രമമെന്ന് സംശയം; ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിഞ്ഞ വളയം സ്വദേശി യുവതി മരിച്ചു

ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിഞ്ഞ വളയം സ്വദേശി യുവതി...

Read More >>
ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ അശ്ലീല ചേഷ്ട ;  യുവാവിനെ ന്യൂ മാഹി പൊലീസ് പിടികൂടി

Jun 21, 2024 09:05 PM

ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ അശ്ലീല ചേഷ്ട ; യുവാവിനെ ന്യൂ മാഹി പൊലീസ് പിടികൂടി

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വെച്ച് സ്ത്രീകൾക്കു നേരെ അശ്ലീല ചേഷ്ട നടത്തിയ യുവാവിനെ...

Read More >>
വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും  ലേഡി ഫിസിഷ്യൻ  ഡോ. അഫീഫ ആദിയലത്തിന്റെ സേവനം

Jun 21, 2024 07:20 PM

വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ലേഡി ഫിസിഷ്യൻ ഡോ. അഫീഫ ആദിയലത്തിന്റെ സേവനം

വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ലേഡി ഫിസിഷ്യൻ ഡോ. അഫീഫ ആദിയലത്തിന്റെ...

Read More >>
ചമ്പാട് അധ്യാപകൻ്റെ  മതിൽ  തകർത്തതായി പരാതി

Jun 21, 2024 05:54 PM

ചമ്പാട് അധ്യാപകൻ്റെ മതിൽ തകർത്തതായി പരാതി

ചമ്പാട് അധ്യാപകൻ്റെ മതിൽ തകർത്തതായി...

Read More >>
Top Stories