---
title: "മാഹിയിൽ പമ്പിൽ പെട്രോളടിച്ചതിൻ്റെ പണം നൽകാതെ  പൊലീസുകാർ കടന്നുകളഞ്ഞു ; ജീവനക്കാരന് 500 രൂപ നഷ്ടം"
english_title: "In Mahi, the policemen passed the petrol pump without paying;500 loss to the employee"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/204633/in-mahi-the-policemen-passed-the-petrol-pump-without-paying500-loss-to-the-employee"
published_at: "2024-05-11T14:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663f355d98b73_download_(1).jpg"
keywords: []
---

# മാഹിയിൽ പമ്പിൽ പെട്രോളടിച്ചതിൻ്റെ പണം നൽകാതെ  പൊലീസുകാർ കടന്നുകളഞ്ഞു ; ജീവനക്കാരന് 500 രൂപ നഷ്ടം

> **Lead Summary:** **മാഹി: **മാഹി ഐബിപി പമ്പിൽ രാത്രി പത്തുമണിയോടെയാണ് സംഭവം. സ്വകാര്യ കാറിൽ എത്തിയ പൊലീസുകാർ 500 രൂപക്ക് പെട്രോളടിച്ച ശേഷം പണം നൽകാതെ കടന്നു കളയുകയായിരുന്നു.

## Article Content

**മാഹി: **മാഹി ഐബിപി പമ്പിൽ രാത്രി പത്തുമണിയോടെയാണ് സംഭവം. സ്വകാര്യ കാറിൽ എത്തിയ പൊലീസുകാർ 500 രൂപക്ക് പെട്രോളടിച്ച ശേഷം പണം നൽകാതെ കടന്നു കളയുകയായിരുന്നു.

ജീവനക്കാരൻ ജിതേഷ് ആവശ്യപ്പെട്ടെങ്കിലും പണം നൽകാൻ പൊലീസുകാർ തയ്യാറായില്ല. ജീവനക്കാരനായ ജിതേഷ് തൻ്റെ തുച്ഛമായ ശമ്പളത്തിൽ നിന്നും 500 രൂപ നൽകിയാണ് കണക്കൊപ്പിച്ചത്. പൊലീസുകാർ മദ്യപിച്ചിരുന്നതായും പറയപ്പെടുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/204633/in-mahi-the-policemen-passed-the-petrol-pump-without-paying500-loss-to-the-employee)