---
title: "പാനൂർ സ്ഫോടനക്കേസിലെ നാല് പ്രതികളുടെ ജാമ്യ ഹർജി  കോടതി തള്ളി"
english_title: "The court rejected the bail plea of four accused in Panur blast case"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/204675/the-court-rejected-the-bail-plea-of-four-accused-in-panur-blast-case"
published_at: "2024-05-11T18:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663f66a50e9e0_download_(7).jpg"
keywords: []
---

# പാനൂർ സ്ഫോടനക്കേസിലെ നാല് പ്രതികളുടെ ജാമ്യ ഹർജി  കോടതി തള്ളി

> **Lead Summary:** ***പാനൂർ: *** പാനൂർ മുളിയാതോടിൽനടന്ന ബോംബ് സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെടുകയും, മൂന്നിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന നാല് പേർ നൽകിയ ജാമ്യ ഹർജി തലശേരി നാലാം അഡീഷ്‌ണൽ ജില്ലാ സെഷൻസ് ജഡ്‌ജ് ജെ വിമൽ തള്ളി.

## Article Content

***പാനൂർ: *** പാനൂർ മുളിയാതോടിൽനടന്ന ബോംബ് സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെടുകയും, മൂന്നിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന നാല് പേർ നൽകിയ ജാമ്യ ഹർജി തലശേരി നാലാം അഡീഷ്‌ണൽ ജില്ലാ സെഷൻസ് ജഡ്‌ജ് ജെ വിമൽ തള്ളി.

ബോംബ് നിർമ്മാണത്തിന് സ്ഫോടക ശേഖരം നൽകിയതായ് പോലീസ് കണ്ടെത്തി അറസ്റ്റ് ചെയ്ത വടകര മടപ്പള്ളി സ്വദേശി കിഴക്കേ കേളോത്ത് കെ കെ ബാബു ( 65), ബോംബ് നിർമ്മാണത്തിനുള്ള സാമഗ്രികൾ നൽകിയതിന് പോലിസ് അറസ്റ്റ് ചെയ്‌ത ചുണ്ടങ്ങാ പൊയിലിലെ മംഗലശ്ശേരി രജിലേഷ് വി.പി (40) ചാലാട് പാലത്തിനടുത്ത മണിക്കത്തറയിൽ ജിജേഷ് ടി. കെ (39) മുളിയാതോടിലെ കരിപ്പനാകാട്ടിൽ കെ. മിഥുൻ ലാൽ (29) എന്നിവരുടെ ജാമ്യ ഹർജിയാണ് തള്ളിയത്.

പ്രതികൾക്ക് ജാമ്യം അനുവദിക്കരുതെന്ന് ജില്ലാ ഗവ: പ്ലീഡർ അഡ്വ കെ. അജിത്ത് കുമാറിന്റെ വാദം പരിഗണിച്ചാണ് കോടതി നടപടി. കഴിഞ്ഞ ഏപ്രിൽ അഞ്ചിന് പുലർച്ചെ ഒരു മണിയോടെയാണ് മുളിയാംതോടിലെ നിർമ്മാണത്തിലിരിക്കുന്ന വീടിൻ്റെ മുകളിൽ സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിൽ പാനൂർ സ്വദേശി കാട്ടിൻ്റെവിട ഷെറിൻ ( 31) കൊല്ലപ്പെടുകയും വലിയ പറമ്പത്ത് വിനീഷി (39)ന് ഗുരുതരമായ പരിക്കേൽക്കുകയും ചെയ്‌തിരുന്നു. പാനൂർ ചെണ്ടയാട് സ്വദേശി ഒ.കെ. അരുൺ, എ.പി സബിൻലാൽ, കെഅതുൽ, സി.സായൂജ്, പി.വി അമൽ ബാബു തുടങ്ങി പതിനാറ് പേരാണ് കേസിലെ പ്രതികൾ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/204675/the-court-rejected-the-bail-plea-of-four-accused-in-panur-blast-case)