---
title: "സമസ്ത പൊതു പരീക്ഷയിൽ ചമ്പാടിനഭിമാനമായി ഇരട്ട സഹോദരിമാരായ ലൂആ റുഖിയയും, ദുആ റുഖിയയും ; ആദരമൊരുക്കി താഴെ ചമ്പാട് മഹല്ല് കമ്മിറ്റി"
english_title: "Twin sisters Lua Ruqia and Dua Ruqia who won the All Public Examination;Champat Mahal Committee below with respect"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/204584/twin-sisters-lua-ruqia-and-dua-ruqia-who-won-the-all-public-examinationchampat-mahal-committee-below-with-respect"
published_at: "2024-05-11T11:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663f0eb05476b_Untitled-1_copy.jpg"
keywords: []
---

# സമസ്ത പൊതു പരീക്ഷയിൽ ചമ്പാടിനഭിമാനമായി ഇരട്ട സഹോദരിമാരായ ലൂആ റുഖിയയും, ദുആ റുഖിയയും ; ആദരമൊരുക്കി താഴെ ചമ്പാട് മഹല്ല് കമ്മിറ്റി

> **Lead Summary:** **ചമ്പാട്: ** സമസ്ത അഞ്ചാം തരം പൊതുപരീക്ഷയിൽ ചമ്പാടിനഭിമാനമായി ഇരട്ട സഹോദരിമാർ. താഴെ ചമ്പാട് അൻസറുൽ ഇസ്ലാം മദ്രസ വിദ്യാർത്ഥിനിയായ ലൂആ റുഖിയ 500ല്‍ 500 മാർക്ക് നേടി സംസ്ഥാനതലത്തിൽ ഒന്നാമതായപ്പോൾ ഇരട്ട സഹോദരിയായ ദുആ റുക്കിയ 500ല്‍ 496 മാർക് നേടി മികച്ച വിജയം നേടി.

## Article Content

**ചമ്പാട്: ** സമസ്ത അഞ്ചാം തരം പൊതുപരീക്ഷയിൽ ചമ്പാടിനഭിമാനമായി ഇരട്ട സഹോദരിമാർ. താഴെ ചമ്പാട് അൻസറുൽ ഇസ്ലാം മദ്രസ വിദ്യാർത്ഥിനിയായ ലൂആ റുഖിയ 500ല്‍ 500 മാർക്ക് നേടി സംസ്ഥാനതലത്തിൽ ഒന്നാമതായപ്പോൾ ഇരട്ട സഹോദരിയായ ദുആ റുക്കിയ 500ല്‍ 496 മാർക് നേടി മികച്ച വിജയം നേടി.

മികച്ച വിജയം നേടിയ ഇരുവരെയും താഴെ ചമ്പാട് മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. താഴെ ചമ്പാട് ഖത്തീബ് താഹ സൈനി അനുമോദന യോഗം ഉദ്ഘാടനം ചെയ്തു. വിദ്യാർഥികൾക്കു ഇല്ലിക്കൻ്റെവിടെ മഹമൂദ് സമ്മാനം വിതരണം ചെയ്തു. ഡോ. പി. മുഹമ്മദ് അധ്യക്ഷനായി. എം. മുസ്തഫ സ്വാഗതം പറഞ്ഞു.

മികച്ച വിജയം നേടാൻ വിദ്യാർത്ഥിനികളെ പ്രാപ്തരാക്കിയ ഉസ്താദുമാർക്കും ഉപഹാരം നൽകി. താഴെ ചമ്പാട്ടെ ഷബീർ മംഗലാട്ട് - മിസ് രിയ ദമ്പതികളുടെ മക്കളാണ് ഈ കൊച്ചു മിടുക്കികൾ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/204584/twin-sisters-lua-ruqia-and-dua-ruqia-who-won-the-all-public-examinationchampat-mahal-committee-below-with-respect)