കോൺഗ്രസിന് വീണ്ടും തിരിച്ചടി ; വയനാട്ടിൽ ഡിസിസി ജനറൽ സെക്രട്ടറി ബിജെപിയിൽ

കോൺഗ്രസിന് വീണ്ടും തിരിച്ചടി ; വയനാട്ടിൽ ഡിസിസി ജനറൽ സെക്രട്ടറി ബിജെപിയിൽ
Apr 20, 2024 05:06 PM | By Rajina Sandeep

(www.panoornews.in)വയനാട് ഡിസിസി ജനറൽ സെക്രട്ടറി പിഎം സുധാകരൻ കോൺ​ഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു. ഡിസിസി ജനറൽ സെക്രട്ടറിയായ തനിക്ക് പോലും അപ്രാപ്യനായ ജനപ്രതിനിധിയാണ് രാഹുൽ ​ഗാന്ധിയെന്നും അപ്പോൾ സാധാരണ ജനങ്ങളുടെ അവസ്ഥ എന്തായിരിക്കുമെന്നും കൽപ്പറ്റ എൻഡിഎ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ നടന്ന സ്വീകരണ ചടങ്ങിൽ അദ്ദേഹം ചോദിച്ചു.

അഞ്ചുവർഷക്കാലം ജനങ്ങളെ വഞ്ചിച്ച രാഹുലിന് ഇനിയും അവസരം കൊടുത്താൽ വയനാട് നശിച്ചു പോകും. അമേഠിയിൽ മത്സരിക്കില്ലെന്ന് വയനാട്ടുകാർക്ക് ഉറപ്പ് നൽകാൻ രാഹുൽ തയ്യാറുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. നരേന്ദ്രമോദിയുടെ വികസന രാഷ്ട്രീയത്തിൽ ആകൃഷ്ടനായിട്ടാണ് താൻ ബിജെപിയിൽ ചേരുന്നത്.

ഈ കാലഘട്ടത്തിന് അനുയോജ്യമായ പാർട്ടിയാണ് ബിജെപി. നരേന്ദ്രമോദിയുടെ വികസനം വയനാട്ടിലുമെത്താൻ കേ.സുരേന്ദ്രൻ വിജയിക്കണം. സുരേന്ദ്രനെ വിജയിപ്പിക്കാൻ പോരാടും. ബിജെപി സംസ്ഥാന അദ്ധ്യക്ഷനെ വയനാട്ടുകാർ വിജയിപ്പിച്ചാൽ അതിന്റെ നേട്ടം വയനാടിനായിരിക്കുമെന്നും പിഎം സുധാകരൻ പറഞ്ഞു.

റിട്ട ഫോറസ്റ്റ് റേഞ്ച് ഓഫീസർ ശശികുമാർ, സിവിൽ എഞ്ചിനീയർ പ്രജീഷ് എന്നിവർ അദ്ദേഹത്തോടൊപ്പം ബിജെപിയിൽ ചേർന്നു. വയനാട് ജില്ലാ പ്രഭാരി ടിപി ജയചന്ദ്രൻ, ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയൽ, സംസ്ഥാന സമിതി അം​ഗം സജി ശങ്കർ തുടങ്ങിയ നേതാക്കൾ ചേർന്നാണ് മൂന്ന് പേരെയും പാർട്ടിയിലേക്ക് സ്വീകരിച്ചത്.

Congress is hit again;Wayanad DCC General Secretary in BJP

Next TV

Related Stories
പൊലീസിൻ്റെയും, പിടിഎയുടെയും നിർദ്ദേശം ഫലം കണ്ടു ; കൊളവല്ലൂർ ഹയർ സെക്കണ്ടറി സ്കൂളിൽ മക്കളെ കൂട്ടിക്കൊണ്ടുപോകാൻ മുഴുവൻ രക്ഷിതാക്കളുമെത്തി

Mar 26, 2025 03:56 PM

പൊലീസിൻ്റെയും, പിടിഎയുടെയും നിർദ്ദേശം ഫലം കണ്ടു ; കൊളവല്ലൂർ ഹയർ സെക്കണ്ടറി സ്കൂളിൽ മക്കളെ കൂട്ടിക്കൊണ്ടുപോകാൻ മുഴുവൻ രക്ഷിതാക്കളുമെത്തി

പൊലീസിൻ്റെയും, പിടിഎയുടെയും നിർദ്ദേശം ഫലം കണ്ടു ; കൊളവല്ലൂർ ഹയർ സെക്കണ്ടറി സ്കൂളിൽ മക്കളെ കൂട്ടിക്കൊണ്ടുപോകാൻ മുഴുവൻ...

Read More >>
ഓട്ടോറിക്ഷാ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) ചൊക്ലി ടൗൺ ഡിവിഷൻ സംഘടിപ്പിച്ച  ഇഫ്താർ സംഗമം ശ്രദ്ധേയമായി

Mar 26, 2025 02:48 PM

ഓട്ടോറിക്ഷാ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) ചൊക്ലി ടൗൺ ഡിവിഷൻ സംഘടിപ്പിച്ച ഇഫ്താർ സംഗമം ശ്രദ്ധേയമായി

ഓട്ടോറിക്ഷാ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) ചൊക്ലി ടൗൺ ഡിവിഷൻ സംഘടിപ്പിച്ച ഇഫ്താർ സംഗമം ശ്രദ്ധേയമായി...

Read More >>
കാണാതായ യുവാവിനെ ചെമ്മനാട് പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

Mar 26, 2025 02:14 PM

കാണാതായ യുവാവിനെ ചെമ്മനാട് പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

കാണാതായ യുവാവിനെ ചെമ്മനാട് പുഴയിൽ മരിച്ച നിലയിൽ...

Read More >>
ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം; യുവാവ് മരിച്ചു, ഭാര്യയ്ക്ക് പരിക്ക്

Mar 26, 2025 01:43 PM

ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം; യുവാവ് മരിച്ചു, ഭാര്യയ്ക്ക് പരിക്ക്

ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം; യുവാവ് മരിച്ചു, ഭാര്യയ്ക്ക്...

Read More >>
പൊന്ന്യംപാലം കൂട്ടായ്മയുടെ ഇഫ്താർ വിരുന്ന് അക്ഷരാർത്ഥത്തിൽ  സ്നേഹ സംഗമമായി.

Mar 26, 2025 12:54 PM

പൊന്ന്യംപാലം കൂട്ടായ്മയുടെ ഇഫ്താർ വിരുന്ന് അക്ഷരാർത്ഥത്തിൽ സ്നേഹ സംഗമമായി.

പൊന്ന്യംപാലം കൂട്ടായ്മയുടെ ഇഫ്താർ വിരുന്ന് അക്ഷരാർത്ഥത്തിൽ സ്നേഹ...

Read More >>
മത സൗഹാർദത്തിൻ്റെ നേർക്കാഴ്ചയായി മാഹി ഇൻഡോർ സ്റ്റേഡിയം മോർണിംഗ് ബാച്ചിൻ്റെ  സമൂഹ നോമ്പുതുറയും,  സ്നേഹവിരുന്നും

Mar 26, 2025 12:15 PM

മത സൗഹാർദത്തിൻ്റെ നേർക്കാഴ്ചയായി മാഹി ഇൻഡോർ സ്റ്റേഡിയം മോർണിംഗ് ബാച്ചിൻ്റെ സമൂഹ നോമ്പുതുറയും, സ്നേഹവിരുന്നും

മത സൗഹാർദത്തിൻ്റെ നേർക്കാഴ്ചയായി മാഹി ഇൻഡോർ സ്റ്റേഡിയം മോർണിംഗ് ബാച്ചിൻ്റെ സമൂഹ നോമ്പുതുറയും, സ്നേഹവിരുന്നും ...

Read More >>
Top Stories