---
title: "തെക്കേ ചെണ്ടയാട് നീളാ മംഗളപുരം ശ്രീകൃഷ്ണ - ദേവീ ഭദ്രകാളീ ക്ഷേത്രത്തിൽ ഭക്തി നിർഭരമായ അന്തരീക്ഷത്തിൽ  കട്ടിളവെപ്പ് കർമ്മം നടന്നു ;  നിരവധി ഭക്തർ പങ്കെടുത്തു."
english_title: "At the Sri Krishna-Devi Bhadrakali temple in Teke Chendiad Elja Mangalapuram, the ritual ceremony took place in a devotional atmosphere;Many devotees attended."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/199841/at-the-sri-krishna-devi-bhadrakali-temple-in-teke-chendiad-elja-mangalapuram-the-ritual-ceremony-took-place-in-a-devotional-atmospheremany-devotees-attended"
published_at: "2024-04-19T18:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662265858a947_Untitled-11_copy.jpg"
keywords: []
---

# തെക്കേ ചെണ്ടയാട് നീളാ മംഗളപുരം ശ്രീകൃഷ്ണ - ദേവീ ഭദ്രകാളീ ക്ഷേത്രത്തിൽ ഭക്തി നിർഭരമായ അന്തരീക്ഷത്തിൽ  കട്ടിളവെപ്പ് കർമ്മം നടന്നു ;  നിരവധി ഭക്തർ പങ്കെടുത്തു.

> **Lead Summary:** ***ചെണ്ടയാട്: ***തെക്കേ ചെണ്ടയാട് നീളാ മംഗളപുരം ശ്രീകൃഷ്ണ - ദേവീ ഭദ്രകാളീ ക്ഷേത്രത്തിൽ ഭക്തി നിർഭരമായ അന്തരീക്ഷത്തിൽ കട്ടിളവെപ്പ് കർമ്മം നടന്നു . 

## Article Content

***ചെണ്ടയാട്: ***തെക്കേ ചെണ്ടയാട് നീളാ മംഗളപുരം ശ്രീകൃഷ്ണ - ദേവീ ഭദ്രകാളീ ക്ഷേത്രത്തിൽ ഭക്തി നിർഭരമായ അന്തരീക്ഷത്തിൽ കട്ടിളവെപ്പ് കർമ്മം നടന്നു . 

ഗണപതി ഭഗവാൻ്റെ ശ്രീകോവിലിൻ്റെ കട്ടിള, ചുറ്റമ്പലത്തിൻ്റെ കട്ടിള എന്നിവ ക്ഷേത്രം ഊരാളനും, ക്ഷേത്രം തന്ത്രിയുമായ വാസുദേവൻ നമ്പൂതിരി, ക്ഷേത്രം ശില്പി മാരായ ഗംഗാധരൻ ആചാര്യൻ, ചുറ്റമ്പലത്തിൻ്റെ ശിൽപ്പി രവീന്ദ്രൻ വടകര, ശ്രീകോവിലിൻ്റെ ശിൽപ്പി രവീന്ദ്രൻ ഷൊർണ്ണൂർ എന്നിവരുടെ മുഖ്യകാർമ്മികത്വത്തിലാണ് കട്ടിളവെപ്പ് കർമ്മം നടന്നത്.

ധന്യ മുഹൂർത്തത്തിന് സാക്ഷികളാകാൻ ക്ഷേത്രം ഭാരവാഹികൾ, മാതൃസമിതി ഭാരവാഹികൾ എന്നിവരുടെ നേതൃത്വത്തിൽ നിരവധി ഭക്തരും ക്ഷേത്രത്തിലെത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/199841/at-the-sri-krishna-devi-bhadrakali-temple-in-teke-chendiad-elja-mangalapuram-the-ritual-ceremony-took-place-in-a-devotional-atmospheremany-devotees-attended)