---
title: "പാട്ടും പാടി ഉദ്ഘാടനം നിർവഹിച്ച് കെ.പി മോഹനൻ എം എൽ എ ; കൊളവല്ലൂർ പി ആർ മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്കൂളിൽ നടന്ന യാത്രയയപ്പ് അവിസ്മരണീയം."
english_title: "KP Mohanan MLA performed the inauguration by singing;The send off at Kovallur PR Memorial Higher Secondary School was unforgettable."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/202516/kp-mohanan-mla-performed-the-inauguration-by-singingthe-send-off-at-kovallur-pr-memorial-higher-secondary-school-was-unforgettable"
published_at: "2024-05-02T09:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663312571311e_Untitled-1_copy.jpg"
keywords: []
---

# പാട്ടും പാടി ഉദ്ഘാടനം നിർവഹിച്ച് കെ.പി മോഹനൻ എം എൽ എ ; കൊളവല്ലൂർ പി ആർ മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്കൂളിൽ നടന്ന യാത്രയയപ്പ് അവിസ്മരണീയം.

> **Lead Summary:** ***കൊളവല്ലൂർ: *** കൊളവല്ലൂർ PR മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്കൂളിലെ കെ. പി. ദിവാകരൻ സ്മാരക ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടി കെപി മോഹനൻ MLA ഉദ്ഘാടനം ചെയ്തു.

## Article Content

***കൊളവല്ലൂർ: *** കൊളവല്ലൂർ PR മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്കൂളിലെ കെ. പി. ദിവാകരൻ സ്മാരക ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടി കെപി മോഹനൻ MLA ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത്‌ പ്രസിഡന്റ്‌ K ലത അധ്യക്ഷത വഹിച്ചു.സ്കൂൾ പ്രിൻസിപ്പാൾ എം ശ്രീജ, പി ടി എ പ്രസിഡന്റ്‌ സമീർ പറമ്പത്ത്,വാർഡ് മെമ്പർ മഹിജ പി, M PTA പ്രസിഡന്റ്‌ സമീറ പി, PTA പ്രതിനിധികളായ സുനിൽ കുമാർ, കെ ടി രാഗേഷ്, വിനോദൻ കെ പി,പൂർവ അധ്യാപകരായ എം മോഹനൻ മാസ്റ്റർ, വിജയൻ മാസ്റ്റർ, ബാലൻ കരുവാങ്കണ്ടി, അധ്യാപകരായ ഷജിൽകുമാർ കെ,ബിന്ദു പി, പ്രശാന്ത് പി, വത്സരാജ് മണലാട്ട്,തുടങ്ങിയവർ സംസാരിച്ചു.

വിദ്യാലയത്തിന്റെയും പിടിഎയുടെയും ഉപഹാരങ്ങൾ വിരമിക്കുന്ന അധ്യാപകർക്ക് കൈമാറി. വിരമിക്കുന്ന പ്രധാന അധ്യാപിക രേഖ ടി ടി, അധ്യാപകരായ അനിത കെ, ഉഷാകുമാരി കെ സജിത് കുമാർ കെ, ഉഷാകുമാരി ടി, ശ്രീധരൻ ജെ കെ, പ്രദീപ്കുമാർ കെ, രാജീവൻ കെ കെ എന്നിവർ പ്രതിവചനം നടത്തി.

സ്കൂളിലെ ഗായകരായ ജീവനക്കാരുടെ കൂട്ടായ്മയായ പിആർഎം ഓർക്കസ്ട്ര യുടെ ഔപചാരികമായ ഉദ്ഘാടനം ചടങ്ങിൽ കെ പി മോഹനൻ എംഎൽഎ യും സ്റ്റാഫ് പ്രതിനിധി MK സഫീറയും ചേർന്ന് ഗാനം ആലപിച്ച് നിർവഹിച്ചു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/202516/kp-mohanan-mla-performed-the-inauguration-by-singingthe-send-off-at-kovallur-pr-memorial-higher-secondary-school-was-unforgettable)