---
title: "തുറന്നിട്ട് 50 ദിവസങ്ങളാകുമ്പോഴേക്കും മാഹി ബൈപ്പാസിലുണ്ടായത് 60 ഓളം  അപകടങ്ങൾ ;  അടിയന്തിര നടപടികൾ ആവശ്യപ്പെട്ട് മാഹി എം എൽ എ രമേശ് പറമ്പത്ത്."
english_title: "Around 60 accidents occurred on Mahi Bypass within 50 days of its opening;Mahi MLA Ramesh Parambath demanded immediate action."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/202576/around-60-accidents-occurred-on-mahi-bypass-within-50-days-of-its-openingmahi-mla-ramesh-parambath-demanded-immediate-action"
published_at: "2024-05-02T12:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66333ea843c9c_Untitled-7_copy.jpg"
keywords: []
---

# തുറന്നിട്ട് 50 ദിവസങ്ങളാകുമ്പോഴേക്കും മാഹി ബൈപ്പാസിലുണ്ടായത് 60 ഓളം  അപകടങ്ങൾ ;  അടിയന്തിര നടപടികൾ ആവശ്യപ്പെട്ട് മാഹി എം എൽ എ രമേശ് പറമ്പത്ത്.

> **Lead Summary:** ** മാഹി: **മാടി വിളിക്കുന്ന ബൈപ്പാസിൻ്റെ സൗന്ദര്യത്തിൽ മയങ്ങി ഒരച്ചടക്കവുമില്ലാതെ ഡ്രൈവിംഗ് നടത്തി മാഹി ബൈപ്പാസിൽ അപകടങ്ങളുടെ പരമ്പര സൃഷ്ടിക്കുകയാണ് ചിലർ.

## Article Content

** മാഹി: **മാടി വിളിക്കുന്ന ബൈപ്പാസിൻ്റെ സൗന്ദര്യത്തിൽ മയങ്ങി ഒരച്ചടക്കവുമില്ലാതെ ഡ്രൈവിംഗ് നടത്തി മാഹി ബൈപ്പാസിൽ അപകടങ്ങളുടെ പരമ്പര സൃഷ്ടിക്കുകയാണ് ചിലർ.

മാഹി ബൈപ്പാസ് തുറന്ന് കൊടുത്ത് 50 ദിവസങ്ങൾ പിന്നിടുമ്പോൾ ഈസ്റ്റ് പള്ളൂർ ട്രാഫിക്ക് ജംഗ്ഷനിൽ മാത്രം 60 ൽ പരം അപകടങ്ങൾ സംഭവിച്ചു എന്നത് ഡ്രൈവർമാരേയും യാത്രികരേയും ആശങ്കപ്പെടുത്തുകയാണ്. ട്രാഫിക്ക് സിഗ്നൽ സംവിധാനത്തിന്റെ അശാസ്ത്രീയമായ പ്രവർത്തനമാണ് അപകടങ്ങൾക്ക് കാരണമെന്ന് പരക്കെ ആക്ഷേപമുണ്ട്.

ഇതിന് ശാസ്ത്രീയമായ പഠനം നടത്തി അടിയന്തിര പരിഹാരം കാണണം. വാഹനം ഓടിക്കുന്നവരുടെ ശ്രദ്ധക്കുറവും, അമിത വേഗതയും അപകടങ്ങളുടെ എണ്ണം കൂട്ടുകയാണ്. ഇതിന് പരിഹാരം കാണാൻ നിരന്തര പൊലീസ് പരിശോധനക്ക് സംവിധാനം വേണം. ജംഗ്ഷനിൽ സി.സി.ടി.വി. കേമറകളും പൊലീസ് എയ്‌ഡ് പോസ്റ്റും സ്ഥാപിക്കേണ്ടതുണ്ട്.

സർവ്വീസ് റോഡുകളുടെ പണി ഉടൻ പൂർത്തിയാക്കണം. ആവശ്യമായ തെരുവ് വിളക്കുകൾ സ്ഥാപിച്ച് ഹൈവേ പ്രകാശപൂരിതമാക്കണം. ഈ കാര്യത്തിൽ നേഷനൽ ഹൈവേ അതോറിറ്റിയും, പുതുച്ചേരി ഗവൺമെന്റും അടിയന്തിര നടപടികൾ കൈക്കൊള്ളണമെന്ന് രമേശ് പറമ്പത്ത് എംഎൽഎ ദേശീയ പാതാ അധികൃതരോടാവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/202576/around-60-accidents-occurred-on-mahi-bypass-within-50-days-of-its-openingmahi-mla-ramesh-parambath-demanded-immediate-action)