---
title: "സംസ്ഥാനത്ത് രാവിലെ 10 മുതൽ വൈകീട്ട്  4 വരെ കായിക മത്സരങ്ങൾ നടത്തരുത് ;  നിയന്ത്രണവുമായി സർക്കാർ"
english_title: "Do not conduct sports competitions in the state from 10 am to 4 pm;Government with regulation"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/202587/do-not-conduct-sports-competitions-in-the-state-from-10-am-to-4-pmgovernment-with-regulation"
published_at: "2024-05-02T14:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6633530898f2f_ZD8tWmd6fr38M5uvJEsQ.jpg"
keywords: []
---

# സംസ്ഥാനത്ത് രാവിലെ 10 മുതൽ വൈകീട്ട്  4 വരെ കായിക മത്സരങ്ങൾ നടത്തരുത് ;  നിയന്ത്രണവുമായി സർക്കാർ

> **Lead Summary:** സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ കായിക മത്സരങ്ങൾക്ക് നിയന്ത്രണവുമായി സർക്കാർ. രാവിലെ 10 മണി മുതൽ വൈകുന്നേരം നാല് മണി വരെ ഔട്ട്ഡോർ കായിക മത്സരങ്ങൾ നടത്തരുതെന്ന് കായിക വകുപ്പ് അറിയിച്ചു.

## Article Content

സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ കായിക മത്സരങ്ങൾക്ക് നിയന്ത്രണവുമായി സർക്കാർ. രാവിലെ 10 മണി മുതൽ വൈകുന്നേരം നാല് മണി വരെ ഔട്ട്ഡോർ കായിക മത്സരങ്ങൾ നടത്തരുതെന്ന് കായിക വകുപ്പ് അറിയിച്ചു.

കായിക മന്ത്രി വി. അബ്ദുറഹിമാന്റെ നിർദേശപ്രകാരമാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. കായികപരിശീലനം, വിവിധ സെലക്ഷൻ ട്രയൽസ് എന്നിവയ്ക്കും നിയന്ത്രണം ബാധകമാണ്.

കടുത്ത ചൂടു തുടരുന്നതു വരെ നിയന്ത്രണം നിലനിൽക്കും. ചൂട് കാരണം ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ നേരിടാൻ കായിക താരങ്ങൾ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/202587/do-not-conduct-sports-competitions-in-the-state-from-10-am-to-4-pmgovernment-with-regulation)