Apr 16, 2024 02:36 PM

മനേക്കര:(www.panoornews.in)  മനേക്കര കുനിയാമ്പ്രത്ത് ക്ഷേത്രത്തിന് സമീപം പാലക്കാട് ഇലക്ട്രിസിറ്റി ഓഫീസ് ജീവനക്കാരനായ പാളിൽ വികാസിൻ്റെ പറമ്പിൽ നിന്നാണ് പെരുമ്പാമ്പിനെയും മുട്ടകളും പിടികൂടിയത്. തിങ്കളാഴ്ച വൈകീട്ട് കുട്ടികൾ കളിക്കുന്നതിന് സമീപം വച്ച് വികാസ് തന്നെയാണ് പാമ്പിൻ്റെ ഒരു മുട്ടകണ്ടത്.

പരിശോധിച്ചപ്പോൾ സമീപത്തു തന്നെ ചുരുണ്ട് കൂടി കിടക്കുന്ന നിലയിൽ പെരുമ്പാമ്പിനെയും കണ്ടു. ഉടൻ ഫോറസ്റ്റ് വാച്ചറായ ബിജിലേഷ് കോടിയേരിയെ വിവരമറിയിച്ചു. രാത്രിതന്നെ സ്ഥലത്തെത്തിയ ബിജിലേഷ് മുട്ടയിട്ടതിനാൽ പാമ്പ് പരിസരം വിട്ട് പോകില്ലെന്നും, രാവിലെ വരാമെന്നറിയിച്ചും മടങ്ങി .

രാവിലെ സ്ഥലത്തെത്തിയ ബിജിലേഷിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ തൊട്ടപ്പുറത്തെ തിണ്ടിനോട് ചേർന്ന കുഴിയിൽ നിന്നും 35 പെരുമ്പാമ്പിൻ മുട്ടകൾ കണ്ടെത്തി. കുഴിയിൽ നിന്നും മുട്ടകൾ ശ്രദ്ധയോടെ പെട്ടിയിലേക്ക് മാറ്റിയ ബിജിലേഷ് തൊട്ടപ്പുറത്തെ കുഴിയിലേക്ക് ഇഴഞ്ഞു കയറിയ പെരുമ്പാമ്പിനെ ഏറെ സമയമെടുത്ത് പിടികൂടുകയും ചെയ്തു.

പിടികൂടിയ പെരുമ്പാമ്പിനെ ആവാസ വ്യവസ്ഥയിലേക്ക് തുറന്നു വിട്ടു. മുട്ടകൾ വിരിഞ്ഞു കഴിഞ്ഞാൽ പുറത്തുവിടും. ആദ്യമായാണ് 35 പെരുമ്പാമ്പിൻ്റെ മുട്ടകൾ ലഭിക്കുന്നതെന്ന് ബിജിലേഷ് പറഞ്ഞു. മറ്റൊരു റസ്ക്യുവറായ യാഗേഷ് കൃഷ്ണയും സഹായങ്ങളുമായി രംഗത്തുണ്ടായിരുന്നു. വിവരമറിഞ്ഞ് വാർഡംഗം സി.രൂപ, വത്സ തിലകൻ, ഹേമന്ത് എന്നിവരടക്കം നിരവധിയാളുകൾ സ്ഥലത്തെത്തി.

A huge python and about 35 eggs were caught from the house plot at Champat Manekkara;The snake was caught near the children's playground

Next TV

Top Stories