കച്ചവട താത്പര്യം തലക്ക് പിടിച്ച് നിരന്തരം പാർട്ടിയെ പ്രതിസന്ധിയിലാക്കുന്നവർക്കിടയിലും ഒന്നും നേടാത്ത ചിലരുണ്ടിവിടെ ; നവ മാധ്യമങ്ങളിൽ ചർച്ചയായി റെഡ് ആർമിയുടെ പോസ്റ്റ്

കച്ചവട താത്പര്യം തലക്ക് പിടിച്ച് നിരന്തരം പാർട്ടിയെ  പ്രതിസന്ധിയിലാക്കുന്നവർക്കിടയിലും ഒന്നും നേടാത്ത ചിലരുണ്ടിവിടെ ;  നവ  മാധ്യമങ്ങളിൽ  ചർച്ചയായി റെഡ്  ആർമിയുടെ പോസ്റ്റ്
Apr 29, 2024 09:56 PM | By Rajina Sandeep

(www.panoornews.in) ഇ.പി.ജയരാജനെ ഉന്നമിട്ട് പി.ജയരാജന്റെ ആരാധകരുടെ റെഡ് ആർമി. ഫെയ്സ്ബുക്കിൽ വന്ന കമന്റിനെ പിന്തുണച്ച് നിരവധി സി.പി.എം പ്രവർത്തകർ. 'കച്ചവട താൽപര്യം തലക്കുപിടിച്ച് നിരന്തരം പാർട്ടിയെ പ്രതിസന്ധിയിലാക്കുന്ന വർക്കിടയിലും ഒന്നും നേടാത്ത ചിലരുണ്ടിവിടെ' എന്ന് റെഡ് ആർമിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിനെ പിന്തുണച്ചാണ് നിരവധി പേർ രംഗത്തുവന്നത്. ഇനിയും പ്രതികരിക്കാതിരിക്കാനാവില്ല.

കടുത്ത നിരാശയിലാണ് പ്രവർത്തകർ. വർഗീയതയ്ക്കെതിരെ കടുത്ത നിലപാടെടുക്കുമ്പോഴും നമ്മൾ ആഗ്രഹിക്കാത്ത ചിലത് പാർട്ടിയിൽ നടക്കുന്നു. എന്ത് ചെയ്യാം. മതിയാക്കാൻ കഴിയുന്നില്ല. എന്തായാലും കുഴപ്പമില്ലെന്ന ചിന്തയിൽ നടക്കുന്ന കുറെ പേർ നമുക്ക് ചുറ്റുമുണ്ടെന്ന് ഒരു പ്രവർത്തകൻ എഫ്.ബി പേജിൽ കുറിച്ചു.

പി.ജയരാജന്റെ വ്യത്യസ്‌ത ജീവിതം പലരും ചൂണ്ടിക്കാണിച്ചു. വർഗബോധവും, ആത്മാർത്ഥതയും ലളിതജീവിതവും നയിക്കുന്ന പി.ജയരാജനെ പോലുള്ളവർ ഇവർക്കിടയിലു ണ്ടെന്നും അത്തരക്കാരെ തേടി ഫ്ളാറ്റ് ചർച്ചയ്ക്ക് ആരുമെത്തില്ലെന്നും മറ്റൊരു പ്രവർത്തകൻ ചൂണ്ടിക്കാണിച്ചു.

സഖാവ് പി.ജയരാജൻ ഇടതുപക്ഷത്തെ യേശുക്രിസ്‌തുവാണെന്നും ഒരു പ്രവർത്തകൻ പ്രകീർത്തിച്ചു. അതേ സമയം പി.ജയരാജനെ വിമർശിച്ചു കൊണ്ട് അപൂർവം ചില അഭിപ്രായ പ്രകടനങ്ങളും എഫ്.ബി പേജിലുണ്ട്

There are some people who are constantly putting the party in crisis with their business interests in mind, but they have not achieved anything;Red Army's post discussed in new media

Next TV

Related Stories
ചൊക്ലി രാമവിലാസം ഹയർ സെക്കണ്ടറി സ്കൂളിലെ 1983-84 ബാച്ച് പൂർവ്വ വിദ്യാർത്ഥി കുടുംബസംഗമവും ഗുരുവര്യൻമാരെ ആദരിക്കലും  സ്ക്കൂൾ ഹാളിൽ നടന്നു

May 16, 2024 10:00 PM

ചൊക്ലി രാമവിലാസം ഹയർ സെക്കണ്ടറി സ്കൂളിലെ 1983-84 ബാച്ച് പൂർവ്വ വിദ്യാർത്ഥി കുടുംബസംഗമവും ഗുരുവര്യൻമാരെ ആദരിക്കലും സ്ക്കൂൾ ഹാളിൽ നടന്നു

ചൊക്ലി രാമവിലാസം ഹയർ സെക്കണ്ടറി സ്കൂളിലെ 1983-84 ബാച്ച് പൂർവ്വ വിദ്യാർത്ഥി കുടുംബസംഗമവും ഗുരുവര്യൻമാരെ ആദരിക്കലും ...

Read More >>
പതിനൊന്ന് വയസുകാരിയെ പ്രണയം നടിച്ച് ബലാത്സംഗം ചെയ്ത കേസ്; ശിക്ഷ വിധിച്ച് നാദാപുരം കോടതി

May 16, 2024 07:24 PM

പതിനൊന്ന് വയസുകാരിയെ പ്രണയം നടിച്ച് ബലാത്സംഗം ചെയ്ത കേസ്; ശിക്ഷ വിധിച്ച് നാദാപുരം കോടതി

പതിനൊന്ന് വയസുകാരിയെ പ്രണയം നടിച്ച് ബലാത്സംഗം ചെയ്ത...

Read More >>
Top Stories

News Roundup