---
title: "തെക്കെ ചെണ്ടയാട് നീളാമംഗളപുരം ശ്രീകൃഷ്ണ ദേവീഭദ്രകാളി ക്ഷേത്രത്തിൽ രസനാട്യ കലാക്ഷേത്രം നൃത്തവിദ്യാലയ സമർപ്പണവും നൃത്ത അരങ്ങേറ്റവും നടന്നു."
english_title: "The dedication of Rasanatya Kalakshetra dance school and dance debut took place at Srikrishna Devibhadrakali Temple in Teke Chenyadu Elkamangalapuram."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/201977/the-dedication-of-rasanatya-kalakshetra-dance-school-and-dance-debut-took-place-at-srikrishna-devibhadrakali-temple-in-teke-chenyadu-elkamangalapuram"
published_at: "2024-04-29T19:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662fa68d03b9a_Untitled-13_copy.jpg"
keywords: []
---

# തെക്കെ ചെണ്ടയാട് നീളാമംഗളപുരം ശ്രീകൃഷ്ണ ദേവീഭദ്രകാളി ക്ഷേത്രത്തിൽ രസനാട്യ കലാക്ഷേത്രം നൃത്തവിദ്യാലയ സമർപ്പണവും നൃത്ത അരങ്ങേറ്റവും നടന്നു.

> **Lead Summary:** *** *** ക്ഷേത്രം രക്ഷാധികാരി ഭാസ്ക്കരൻ മാസ്റ്ററുടെ അധ്യക്ഷതയിൽ പ്രശസ്ത സിനിമാനടൻ കൃഷ്ണപ്രസാദ് ഉത്ഘാടനം നിർവ്വഹിച്ചു. പ്രശസ്ത ജ്യോതിഷി ലാൽജി ആലുവ, സിനി ആർട്ടിസ്റ്റ് ലയ അഖിൽ, എൻ എസ് എസ് കരയോഗം തലശ്ശേരി മണ്ഡലം പ്രസിഡണ്ട് എം.പി. ഉദയഭാനു എന്നിവർ സംസാരിച്ചു.

## Article Content

*** *** ക്ഷേത്രം രക്ഷാധികാരി ഭാസ്ക്കരൻ മാസ്റ്ററുടെ അധ്യക്ഷതയിൽ പ്രശസ്ത സിനിമാനടൻ കൃഷ്ണപ്രസാദ് ഉത്ഘാടനം നിർവ്വഹിച്ചു. പ്രശസ്ത ജ്യോതിഷി ലാൽജി ആലുവ, സിനി ആർട്ടിസ്റ്റ് ലയ അഖിൽ, എൻ എസ് എസ് കരയോഗം തലശ്ശേരി മണ്ഡലം പ്രസിഡണ്ട് എം.പി. ഉദയഭാനു എന്നിവർ സംസാരിച്ചു.

കൊട്ടിയൂർ ക്ഷേത്രം ആചാര്യൻ്റെ പത്നി റീജ ഭട്ടതിരിപ്പാട് ആദ്ധ്യാത്മീക പ്രഭാഷണം നടത്തി. ക്ഷേത്രം പ്രസിഡണ്ട് സജീവൻ സ്വാഗതവും ക്ഷേത്രം ഭാരവാഹി ജീതിഷ് നന്ദിയും പറഞ്ഞു.

തുടർന്ന് നൃത്തവിദ്യാലയത്തിലെ കുട്ടികളുടെ അരങ്ങേറ്റവും വിവിധ മാതൃസമിതികളുടെ കലാപരിപാടികളും നടന്നു. ജാനു തമാശകൾ സ്റ്റേജ് ഷോയും അരങ്ങേറി. നൂറുകണക്കിന് ഭക്തർ പങ്കെടുത്ത ചടങ്ങ് നാട്ടുകാരുടെ ഉത്സവാഘോഷമായി സമാപിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/201977/the-dedication-of-rasanatya-kalakshetra-dance-school-and-dance-debut-took-place-at-srikrishna-devibhadrakali-temple-in-teke-chenyadu-elkamangalapuram)