---
title: "അപ്രഖ്യാപിത പവർകട്ട് മനപൂർവമല്ല ; അമിത ഉപഭോഗം മൂലം സംഭവിക്കുന്നതെന്ന് വൈദ്യുതി മന്ത്രി "
english_title: "An unannounced power cut is not intentional;Power Minister said that it is happening due to excessive consumption"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/201947/an-unannounced-power-cut-is-not-intentionalpower-minister-said-that-it-is-happening-due-to-excessive-consumption"
published_at: "2024-04-29T15:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662f737d0f4fb_Untitled-10_copy.jpg"
keywords: []
---

# അപ്രഖ്യാപിത പവർകട്ട് മനപൂർവമല്ല ; അമിത ഉപഭോഗം മൂലം സംഭവിക്കുന്നതെന്ന് വൈദ്യുതി മന്ത്രി 

> **Lead Summary:** *** ***അപ്രഖ്യാപിത പവർകട്ട് മനപൂർവമല്ല, അമിത ഉപഭോഗം മൂലം സംഭവിക്കുന്നതെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി. വൈദ്യുതി ഉപഭോഗം നിയന്ത്രിക്കണം.

## Article Content

*** ***അപ്രഖ്യാപിത പവർകട്ട് മനപൂർവമല്ല, അമിത ഉപഭോഗം മൂലം സംഭവിക്കുന്നതെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി. വൈദ്യുതി ഉപഭോഗം നിയന്ത്രിക്കണം.

ഇല്ലെങ്കിൽ കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങും. സംസ്ഥാനത്ത് ഉടൻ ലോഡ്‌ ഷെഡിംഗ് ഇല്ലെന്ന് മന്ത്രി പറഞ്ഞു. പ്രതിദിന ഉപഭോഗം 10.1 ദശലക്ഷം യൂണിറ്റ് കടന്നു.

കൂടുതൽ വൈദ്യുതി എത്തിക്കും. ആഭ്യന്തര വൈദ്യുതി ഉത്പാദനം വർദ്ധിപ്പിക്കാതെ വേറെ വഴിയില്ല. ലോഡ് ഷെഡിംഗ് ഒഴിവാക്കാനാണ് സർക്കാർ തീവ്രമായി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/201947/an-unannounced-power-cut-is-not-intentionalpower-minister-said-that-it-is-happening-due-to-excessive-consumption)