മാഹിപ്പാലം അറ്റകുറ്റപ്പണി പാലം അടച്ചു ; കാൽനടയാത്രക്കാർക്ക് സഞ്ചരിക്കാം

മാഹിപ്പാലം അറ്റകുറ്റപ്പണി പാലം അടച്ചു ; കാൽനടയാത്രക്കാർക്ക് സഞ്ചരിക്കാം
Apr 29, 2024 11:58 AM | By Rajina Sandeep

മാഹി:(www.panoornews.in)   കോഴിക്കോട്- കണ്ണൂർ ദേശീയപാതയിലെ മാഹിപാലം അറ്റകുറ്റപ്പണിയുടെ ഭാഗമായി ഇന്നുമുതൽ 12 ദിവസത്തേക്ക് അടച്ചിട്ടു. മേയ് 10 വരെ ഇതുവഴിയുള്ള ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. പാലം പൂർണ്ണമായും അടച്ചു. കാൽനടയാത്രക്കാർക്ക് സഞ്ചരിക്കുവാനുള്ള സൗകര്യമുണ്ട്.

റോഡിലെ ടാറിംഗ് ഇളക്കുവാനുള്ള ജോലി ആരംഭിച്ചു. എക്സ്പൻഷൻ റാഡുകളിലെ വിളളലുകൾ വെൽഡിങ് ചെയ്തു യോജിപ്പിക്കാനുള്ള ജോലിയും നടക്കും. വടകര ഭാഗത്ത് നിന്നും തലശ്ശേരി ഭാഗത്ത് പോവുന്ന ബസുകൾ മാഹി കെ ടി സി ജംഗ്ഷനിൽ ആളെ ഇറക്കി തിരികെ പോവും.

തലശ്ശേരി ഭാഗത്ത് നിന്നും വരുന്ന ബസുകൾ മാഹിപ്പാലം ജംഗ്ഷനിൽ നിന്നും തിരിച്ചു പോവും. ദീർഘദൂര ബസുകൾ ബൈപ്പാസ് റോഡ് വഴി തിരഞ്ഞെടുക്കും മറ്റു വാഹനങ്ങൾ കുഞ്ഞിപ്പള്ളിയിൽനിന്ന് വലത്തോട്ട് തിരിഞ്ഞ് മോന്താൽപാലംവഴിയും,

തലശ്ശേരിയിൽനിന്ന് കോഴിക്കോട് ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ ചൊക്ലി-മേക്കുന്ന്- മോന്താൽപാലം വഴിയോ മാഹിപ്പാലത്തിന്റെ അടുത്തുനിന്ന് ഇടത്തോട്ട് തിരിഞ്ഞ് പെരിങ്ങാടി വഴി മോന്താൽപാലം വഴിയോ പോവേണ്ടതാണ്. കൊടുവള്ളി മുതൽ മാഹി പാലം വരെയുള്ള ടാറിംഗ് ഇന്ന് രാത്രി മുതൽ തുടങ്ങും. കെ കെ ബിൽഡർസ് ആണ് ജോലി ഏറ്റെടുത്ത് നടത്തുന്നത്.

Mahipalam bridge closed for maintenance;Pedestrians can walk

Next TV

Related Stories
കതിരൂർ ബാങ്ക് ഐ വി ദാസ് പുരസ്ക്കാരം മനോഹരൻ മൊറായിക്കും, ഡോ.അരുൺകുമാറിനും

May 15, 2024 01:48 PM

കതിരൂർ ബാങ്ക് ഐ വി ദാസ് പുരസ്ക്കാരം മനോഹരൻ മൊറായിക്കും, ഡോ.അരുൺകുമാറിനും

കതിരൂർ ബാങ്ക് ഐ വി ദാസ് പുരസ്ക്കാരം മനോഹരൻ മൊറായിക്കും,...

Read More >>
കാസര്‍കോട് ഉറങ്ങിക്കിടന്ന 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി ; കമ്മൽ മോഷ്ടിച്ച് ഉപേക്ഷിച്ചു

May 15, 2024 12:45 PM

കാസര്‍കോട് ഉറങ്ങിക്കിടന്ന 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി ; കമ്മൽ മോഷ്ടിച്ച് ഉപേക്ഷിച്ചു

കാസർകോട് ഉറങ്ങി കിടക്കുകയായിരുന്നു പത്ത് വയസുകാരിയെ തട്ടിക്കൊണ്ടു പോയി...

Read More >>
കണ്ണൂർ ടൗണിൽ യുവാവിനെ അക്രമിച്ച് സ്വർണമാലയും, മൊബൈൽ ഫോണും കവരാൻ ശ്രമം ; 2 പേർ അറസ്റ്റിൽ

May 15, 2024 12:17 PM

കണ്ണൂർ ടൗണിൽ യുവാവിനെ അക്രമിച്ച് സ്വർണമാലയും, മൊബൈൽ ഫോണും കവരാൻ ശ്രമം ; 2 പേർ അറസ്റ്റിൽ

കണ്ണൂർ നഗരത്തിൽ രാത്രിയുടെ മറവിൽ യുവാവിനെ ആക്രമിച്ച് സ്വർണമാലയും, മൊബൈൽ ഫോണും തട്ടിയെടുക്കാൻ ശ്രമിച്ച സംഘത്തിലെ രണ്ടുപേരെ പോലീസ് അറസ്റ്റ്...

Read More >>
പന്തീരാങ്കാവ് ഗാർഹിക പീഡനം; രാഹുൽ വിദേശത്തേക്ക് കടന്നു?; ലുക്ക്‌ഔട്ട്‌ നോട്ടീസ് പുറത്തിറക്കി പൊലീസ്

May 15, 2024 11:51 AM

പന്തീരാങ്കാവ് ഗാർഹിക പീഡനം; രാഹുൽ വിദേശത്തേക്ക് കടന്നു?; ലുക്ക്‌ഔട്ട്‌ നോട്ടീസ് പുറത്തിറക്കി പൊലീസ്

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ പ്രതി രാഹുലിനായി ലുക്ക്‌ഔട്ട്‌ സർക്കുലർ ഇറക്കി...

Read More >>
പിണറായിയിൽ യുവാവിന് വീട്ടിൽ കയറി മർദനം

May 15, 2024 10:49 AM

പിണറായിയിൽ യുവാവിന് വീട്ടിൽ കയറി മർദനം

പിണറായിയിൽ യുവാവിന് വീട്ടിൽ കയറി...

Read More >>
Top Stories