Apr 12, 2024 09:12 PM

 പാനൂർ:(www.panoornews.in) ഡിവൈഎഫ്ഐ സിപിഎമ്മിൻ്റെ പോഷക സംഘടനയല്ലെങ്കിൽ ആർ എസ് എസിൻ്റെ പോഷക സംഘടനയാണൊ എന്നും രാഹുൽ ചോദിച്ചു. പാനൂരിൽ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മാങ്കൂട്ടത്തിൽ.

ബോംബ് സ്ഫോടനക്കേസ് സിപിഎമ്മിനൊപ്പം ചേർന്ന് അട്ടിമറിക്കുകയാണ് പൊലീസ്. കേരളാ പൊലീസിൻ്റെ അന്വേഷണം ഒരു തരത്തിലും നീതിയുക്തമായിരിക്കില്ല. ആര് കുപ്പിച്ചില്ല് വാങ്ങി, ആര് മുള്ളാണി വാങ്ങി എന്ന അന്വേഷണത്തിനപ്പുറം എവിടേക്കാണിത് സപ്ലൈയെന്നൊ, ആർക്ക് വേണ്ടിയാണെന്നോ വ്യക്തമായിട്ടില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. ഡിവൈഎഫ്ഐ സി പി എമ്മിൻ്റെ പോഷക സംഘടനയല്ലെന്ന് എംവി ഗോവിന്ദൻ പറഞ്ഞത് ശരിയാണ്.

ആർ എസ് എസിൻ്റെ പോഷക സംഘടനയാണൊ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഈ വിഷയത്തിൽ കൃത്യമായ മറുപടി പറയേണ്ട ബാധ്യത സംസ്ഥാന സെക്രട്ടറിക്കുണ്ടെന്നും, ഒഴിഞ്ഞു മാറുകയല്ല വേണ്ടതെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി കെ ഫിറോസ്, വി സുരേന്ദ്രൻ മാസ്റ്റർ, കെ പി സാജു, സന്തോഷ് കണ്ണംവെള്ളി, സി കെ മുഹമ്മദലി, വി കെ ഷിബിന , സികെ നജാഫ് എന്നിവരും പങ്കെടുത്തു

Youth Congress state president Rahul Mangoota said that the police is turning into a uniformed evidence destruction force in the Panur blast case.

Next TV

Top Stories