---
title: "ഒരു ലക്ഷത്തിലധികം രക്തദാനം: മാതൃകയായി അഞ്ചരക്കണ്ടി ബ്ലഡ് ഡോണേഴ്സ്"
english_title: "Over 1 Lakh Blood Donations: anjarakandy blood donars"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/198438/ancharakandis-own-blood-donation-forcearound-100000-donors-ready-on-any-given-night-in-sena"
published_at: "2024-04-12T15:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66190b2b6cdff_Untitled-7_copy.jpg"
keywords: []
---

# ഒരു ലക്ഷത്തിലധികം രക്തദാനം: മാതൃകയായി അഞ്ചരക്കണ്ടി ബ്ലഡ് ഡോണേഴ്സ്

> **Lead Summary:** കണ്ണൂർ: വിളിച്ചാൽ വിളിപ്പുറത്ത് സേവന സന്നദ്ധരായ ഒരു പറ്റം ചെറുപ്പക്കാരായ ബ്ലഡ് ഡോണേഴ്സ് വാട്സപ്പ് കൂട്ടായ്മയായ ബ്ലഡ് ഡോണേഴ്സ് അഞ്ചരകണ്ടിയാണ് സേവന മികവ് കൊണ്ട് വ്യത്യസ്തമാവുകയാണ്. അഞ്ചരകണ്ടി മെഡിക്കൽ കോളേജിലെ അസിസ്റ്റൻ്റ് പ്രൊഫസറും ബ്ലഡ് സെൻ്റർ മെഡിക്കൽ ഓഫീസറുമായ ഡോ. ബിഥുൻ ബാലൻ്റെ നേതൃത്വത്തിൽ 2019 ൽ ആരംഭിച്ച വാട്സപ്പ് കൂട്ടായ്മ ഇതിനോടകം ഒരു ലക്ഷത്തിലധികം സന്നദ്ധ രക്തദാതാക്കളെ സൃഷ്ടിച്ച് കഴിഞ്ഞു.

## Article Content

കണ്ണൂർ: വിളിച്ചാൽ വിളിപ്പുറത്ത് സേവന സന്നദ്ധരായ ഒരു പറ്റം ചെറുപ്പക്കാരായ ബ്ലഡ് ഡോണേഴ്സ് വാട്സപ്പ് കൂട്ടായ്മയായ ബ്ലഡ് ഡോണേഴ്സ് അഞ്ചരകണ്ടിയാണ് സേവന മികവ് കൊണ്ട് വ്യത്യസ്തമാവുകയാണ്. അഞ്ചരകണ്ടി മെഡിക്കൽ കോളേജിലെ അസിസ്റ്റൻ്റ് പ്രൊഫസറും ബ്ലഡ് സെൻ്റർ മെഡിക്കൽ ഓഫീസറുമായ ഡോ. ബിഥുൻ ബാലൻ്റെ നേതൃത്വത്തിൽ 2019 ൽ ആരംഭിച്ച വാട്സപ്പ് കൂട്ടായ്മ ഇതിനോടകം ഒരു ലക്ഷത്തിലധികം സന്നദ്ധ രക്തദാതാക്കളെ സൃഷ്ടിച്ച് കഴിഞ്ഞു.

ഏത് രാത്രിയിലും സേവന സന്നദ്ധമായ ഒരു പറ്റം ചെറുപ്പക്കാർ ഇതിനോടകം നിരവധി ജീവനുകളാണ് രക്ഷിച്ചത്. ഈ ഉദ്ധ്യമത്തിൽ RIBK,BDK,DYFI,SKSSF, തുടങ്ങിയ സന്നദ്ധസംഘടനകളുടെ സേവനവും ഭാഗവാക്കാവുന്നു.

ബ്ലഡ് സെസ്റ്റർ ടെക്നിക്കൽ സൂപ്പർവൈസർ ഷൈമയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സ്റ്റാഫ്‌സും 24 മണിക്കൂർ സേവന സജ്ജമാണ്. സ്വാർത്ഥതയുടെ ഈ പുതിയ യുഗത്തിൽ തികച്ചും മാതൃകാപരമായ പ്രവർത്തനമാണ് ഈ കൂട്ടായ്മ നടത്തിവരുന്നത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/198438/ancharakandis-own-blood-donation-forcearound-100000-donors-ready-on-any-given-night-in-sena)