Apr 11, 2024 09:03 PM

 പാനൂർ :(www.panoornews.in) പാനൂരിൽ ബോംബ് നിർമ്മാണത്തിനിടെ പൊട്ടിത്തെറിച്ച് ഒരാൾ മരിക്കുകയും മൂന്നോളം പേർക്ക് പരിക്കേൽക്കുകയും ചെയ്ത കേസിൽ 5 പേർ നൽകിയ ജാമ്യ ഹരജി അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി നാളെ പരിഗണിക്കും.

കേസിലെ മൂന്ന് മുതൽ ഏഴ് വരെ പ്രതികളായ ചെണ്ടയാട് സ്വദേശി ഒ.കെ.അരുൺ (27), കൊളവല്ലൂരിലെ എ.പി.സബിൻ ലാൽ (27), കിഴക്കെയിൽ കെ. അതുൽ (27), ചെറുപറമ്പിലെ സി. സായൂജ് (26), പി.വി.അമൽ ബാബു (27) എന്നിവരാണ് അഡ്വ. കെ.പ്രദ്യു മുഖേനയാണ് ജാമ്യ ഹരജി ഫയൽ ചെയ്തത്.

ബോംബ് സ്ഫോടനത്തിൽ ഇവർക്ക് ഒരു പങ്കുമില്ലെന്നും സംഭവം കേട്ടറിഞ്ഞ് അവിടെ എത്തി യവരെയാണ് പോലീസ് കേസിൽ ഉൾപ്പെടുത്തിയതെന്നുമാണ് ഹരജിയിൽ ആരോപിക്കുന്നത്. ചോറ്റ് പാത്രം പോലുള്ള സ്റ്റീൽ പാത്രം വാങ്ങി നൽകിയത് സബിൻ ലാൽ ആണെന്നും, അമൽ ബാബു ഗൂഡാലോചനയിൽ പങ്കെടുത്തുവെന്നുമാണ് പോലീസ് നിഗമനം. മറ്റുള്ള പ്രതികൾ നടത്തിയ കുറ്റകൃത്യങ്ങൾ പോലീസ് റിമാണ്ട് റിപ്പോർട്ടിൽ സൂചിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കേസന്വേഷണത്തെ ബാധിക്കുമെന്നതിനാൽ പ്രതികൾക്ക് ജാമ്യം നൽകരുതെന്ന നിലപാട് പൊലീസ് കോടതിയിൽ ആവർത്തിക്കും.

Bomb blast in Panur;Bail plea of 5 accused will be considered by Ad.Chief Judicial Magistrate court tomorrow, police will oppose bail plea

Next TV

Top Stories