പന്ന്യന്നൂർ:(www.panoornews.in) പന്ന്യന്നൂർ പഞ്ചായത്ത് കമ്മിറ്റിയാണ് മാർച്ച് സംഘടിപ്പിച്ചത്. നിരവധി തൊഴിലാളികൾ പങ്കെടുത്തു. തൊഴിലുറപ്പ് പദ്ധതിക്ക് വെട്ടിക്കുറച്ച കേന്ദ്ര വിഹിതം പുന:സ്ഥാപിക്കുക, കൂലി കുടിശിക തീർത്ത് വിതരണം ചെയ്യുക, പ്രതിവർഷം 200 തൊഴിൽ ദിനങ്ങൾ അനുവദിക്കുക, തൊഴിലുറപ്പ് കൂലി 600 രൂപയാക്കി ഉയർത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധ പ്രകടനവും, ധർണയും നടത്തിയത്.



എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ പാനൂർ ഏരിയാ സെക്രട്ടറി ഇ.വിജയൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വി.പി സരള സ്വാഗതം നസീർ ഇടവലത്ത് അധ്യക്ഷനായി.
തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ ജില്ലാ ജോയിൻ്റ് സെക്രട്ടറി അജിത ചേപ്രത്ത് മുഖ്യ പ്രഭാഷണം നടത്തി. തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ പന്ന്യന്നൂർ പഞ്ചായത്ത് പ്രസിഡണ്ട് കെ.ജനനി സ്വാഗതവും, സെക്രട്ടറി വി.പി സരള നന്ദിയും പറഞ്ഞു. താഴെ ചമ്പാട് നിന്നും പ്രകടനമായെത്തിയാണ് ധർണ നടത്തിയത്.
Under the auspices of NREG workers, Pannyannur Panchayat Committee held a protest march and dharna.
