(www,panoornews,in) കാരുണ്യത്തിന്റെ രുചിക്കൂട്ടുമായ് പുതു ചരിത്രം കുറിച്ച് മെഗാ ബിരിയാണി ചലഞ്ച്. കൂത്തുപറമ്പ് നിയോജക മണ്ഡലം വനിതാലീഗിൻ്റെ നേതൃത്വ ത്തിലാണ് പൂക്കോയ തങ്ങൾ ഹോസ്പേസിൻ്റെ ൻ്റെ ഭാഗമായി പാനൂർ സ്റ്റിംസ് ( ശിഹാബ് തങ്ങൾ ഇന്നവേറ്റീവ് ഫോർ മെഴ്സി ആൻ്റ് സർവീസ് )ന്റെ പ്രവർത്തനങ്ങൾക്കായാണ് മെഗാ ബിരിയാണി ചലഞ്ച് പാനൂരിൽ നടത്തിയത്.
52000 ത്തോളം ബിരിയാണികൾ വില്പന നടത്തിയാണ് ഇവർ ചരിത്രം സൃഷ്ടിച്ചത്. മുസ് ലിം ലീഗ് കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റിയുടെ കീഴിൽ മുഴുസമയ കാരുണ്യ സംരഭമായ പൂക്കോയ തങ്ങൾ ഹോസ്പേസിൻ്റെ ൻ്റെ ഭാഗമായി പാനൂർ സ്റ്റിംസ് ( ശിഹാബ് തങ്ങൾ ഇന്നവേറ്റീവ് ഫോർ മെഴ്സി ആൻ്റ് സർവീസ് ) സാന്ത്വന പ്രവർത്തനങ്ങൾക്കായുള്ള ധന സമാഹരണത്തിന് വേണ്ടിയാണ് കൂത്തുപറമ്പ് നിയോജക മണ്ഡലം വനിതാലീഗിൻ്റെ നേതൃത്വത്തിൽ ബിരിയാണി ചലഞ്ച് പാനൂർ നൊച്ചിക്കാട് മൈതാനിയിൽ നടത്തിയത്.
ഇത്തരം ഒരു ബിരിയാണി ചലഞ്ച് പ്ലാൻ ചെയ്യുമ്പോൾ സംഘടകർ അറിഞ്ഞിരുന്നില്ല ഇത് തങ്ങൾക്ക് ഉള്ള ചലഞ്ച് ആയി മാറുമെന്ന്. 25000 ബിരിയാണിക്ക് ഓർഡർ സ്വീകരിച്ചുകൊണ്ട് 25 ലക്ഷം രൂപ സമാഹരിക്കണം എന്ന് ലക്ഷ്യമിട്ടാണ് പദ്ധതിക്ക് തുടക്കമിട്ടത്. എന്നാൽ കാരുണ്യം വറ്റാത്ത നാട്ടിലെ ജനങ്ങൾ ചലഞ്ച് ഏറ്റെടുക്കുന്നതാണ് പിന്നീട് കണ്ടത്.
52000 ത്തോളം പേരാണ് ബിരിയാണിക്ക് വേണ്ടി ബുക്ക് ചെയ്തത്. ബുക്കിങ് കൂടിയപ്പോൾ ഒടുവിൽ ബുക്കിങ് ക്ലോസ് ചെയ്യുകയാണ് ഉണ്ടായതെന്ന് സംഘടകർ പറഞ്ഞു. . 200 ചെമ്പ് ബിരിയാണി ഒരേ സമയം പാകം ചെയ്ത് 50 കൗണ്ടറുകളിലായി പേക്കിംഗ് പൂർത്തിയാക്കി വിതരണം ചെയ്യുകയാണ് ചെയ്തത്.
വിതരണവും വിഭവ സമാഹരണവും പാർട്ടിയുടെ വിവിധ ഘടകങ്ങളാണ് ഏറ്റെടുത്തത്. ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശങ്ങൾ കർശനമായി പാലിച്ചുകൊണ്ടും പരിപൂർണ്ണ ശുചിത്വം ഉറപ്പുവരുത്തിയുമാണ് നടത്തിയ ചലഞ്ച് നാട് ഏറ്റെടുത്തത്തിൽ ഏറെ സന്തോഷം ഉണ്ടെന്ന് സംഘാടകർ പറഞ്ഞു. സാന്ത്വന പരിചരണ രംഗത്ത് നാലു വർഷം മുമ്പ് സംസ്ഥാന മുസ് ലിം ലീഗ് ആസൂത്രണം ചെയ്ത പൂക്കോയ തങ്ങൾ ഹോസ് പേസ് സംസ്ഥാന തലത്തിൽ ആദ്യമായി ഏറ്റെടുത്ത് പ്രവർത്തനം തുടങ്ങിയ മണ്ഡലമാണ് മുസ് ലിം ലീഗ് കൂ ത്തുപറമ്പ് നിയോജക മണ്ഡലം. ഇതിനകം രണ്ടായിരത്തോളം കിടപ്പുരോഗികൾക്ക് 24 മണിക്കൂറും പരിചരണം നൽകിയിട്ടുണ്ട്. നാലുവർഷം കൊണ്ട് 1874 രോഗികൾ സ്റ്റിംസിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഏകദേശം 29000 തവണ ഡോക്ടർമാരും വളണ്ടിയർമാരും അടങ്ങുന്ന സംഘം രോഗികളെ സന്ദർശിച്ചു. നിലവിൽ 814 പേർ പരിചരണത്തിലുണ്ട്.
പാനൂരിനടുത്ത് കല്ലിക്കണ്ടിയിൽ എട്ട് ഏക്കർ ഭൂമിയിൽ സ്റ്റിംസ് വില്ലേജ് എന്ന പേരിൽ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സാന്ത്വന പരിചരണ കേന്ദ്രമാണ് വില്ലേജ് ലക്ഷ്യമിടുന്നത്. ഡയാലിസിസ് സെന്റർ, പൂക്കോയ തങ്ങൾ ഹോസ്പ്പേസ്, ഫിസിയോ തെറാപ്പി സെൻറർ, ജനിതക വൈകല്യമുള്ള നവജാത ശിശുക്കൾ മുതൽ അഞ്ചു വയസ്സു വരെയുള്ള കുട്ടികൾക്ക് ഏർലി ഇന്റർവെൻഷൻ സെൻ്റർ, ന്യൂറോ റിഹാബിലിറ്റേഷൻ സെന്റർ, അസിസ്റ്റൻ്റ് ലിവിംഗ് സെൻ്റർ, പാരമെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങി സാന്ത്വന വിദ്യാഭ്യാസ സമുച്ചയങ്ങളാണ് സ്റ്റിംസ് വില്ലേജ് വിഭാവനം ചെയ്യുന്നത്.
മുഴുവൻ സമയ അത്യാവശ്യ സാന്ത്വന പരിചരണം സ്റ്റിംസിന്റെ പ്രത്യേകതയാണ്. സ്റ്റിംസ് ചെയർ മാൻ പൊട്ടങ്കണ്ടി അബ്ദുല്ല, കൺവീനർ പി പി എ സലാം, പി കെ ഷാഹുൽ ഹമീദ്: നഗരസഭാ ചെയർമാൻ വി നാസർ മാസ്റ്റർ, പി കെ ഇബ്രാഹിം ഹാജി, ഡോ എൻ എ മുഹമ്മദ് റഫീഖ്, മത്തത്ത് അബ്ബാസ് ഹാജി, എം സി അൻവർ, ഇ എം ബഷീർ, ഗഫൂർ മൂലശ്ശേരി, എൻ പി മുനീർ, നൗഷാദ് അണിയാരം,ബേങ്കിൽ ഹനീഫ സെക്കീന തെക്കയിൽ, എം ടി കെ സുലൈഖ. നസീമ ചാമാളി, ടി മഹറൂഫ്, സി പി റഫീഖ്, എം പി കെ അയ്യൂബ്, ടി കെ ഹനീഫ്, വി ഫൈസൽ മാസ്റ്റർ, നൗഫൽ പനോൾ, അഫ്നാസ് കൊല്ലത്തി, അഷ്റഫ് പാലത്തായ്, നാസർ പുത്തലത്ത് തുടങ്ങിയവർ നേതൃത്വം നൽകി.
The organizers of STIMS wanted to sell 25,000 biryani and sold 52,000;History of Women's League's Biryani Challenge in Panur when the public joined hands across caste, religion and politics.