അണ്ടർ പതിനേഴ് സബ്ജൂനിയർ സംസ്ഥാന ഗുസ്തി ചാമ്പ്യൻഷിപ്പ് ശനി, ഞായർ ദിവസങ്ങളിൽ പാനൂരിൽ നടക്കും.

അണ്ടർ പതിനേഴ് സബ്ജൂനിയർ  സംസ്ഥാന ഗുസ്തി  ചാമ്പ്യൻഷിപ്പ് ശനി, ഞായർ ദിവസങ്ങളിൽ പാനൂരിൽ നടക്കും.
Feb 22, 2024 07:39 PM | By Rajina Sandeep

പാനൂർ:(www.panoornews.in)  പാനൂർ ഹയർ സെക്കൻ്ററി സ്കൂളിൽ നടക്കുന്ന ഗുസ്തി ചാമ്പ്യൻഷിപ്പിൽ 600 ഓളം കായിക താരങ്ങൾ മാറ്റുരക്കും. ലോക വനിതാ ബോക്സിംഗ് ചാമ്പ്യൻ കെ.സി ലേഖ ഉദ്ഘാടനം ചെയ്യും. കെ.പി മോഹനൻ എം എൽ എ മുഖ്യാതിഥിയാകും. ബോഡി ബിൽഡിംഗ് ലോക ചാമ്പ്യൻ ഷിനു ചൊവ്വ, ഡ്രാഗൺ ബോട്ട് ഗോൾഡ് മെഡലിസ്റ്റ് കെ.കെ അനഘ എന്നിവരെ ആദരിക്കും.

കൂത്ത്പറമ്പ് എ.എസ്.പി കെ.വിനോദ് കുമാർ ഉപഹാര സമർപ്പണം നടത്തും. റസ്ലിംഗ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് എം.നിസാമുദ്ദീൻ, സീനിയർ വൈസ് പ്രസിഡണ്ട് വി.എൻ പ്രസൂദ്, ജന.സെക്രട്ടറി ബി.രാജശേഖരൻ നായർ എന്നിവർ പങ്കെടുക്കും.

വാർത്താ സമ്മേളനത്തിൽ പാനൂർ നഗരസഭാധ്യക്ഷൻ വി.നാസർ മാസ്റ്റർ, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് കെ.കെ. പവിത്രൻ മാസ്റ്റർ, റസ്ലിംഗ് അസോസിയേഷൻ പ്രസിഡണ്ട് വി.എം മുഹമ്മദ് ഫൈസൽ, നഗരസഭാംഗം പി.കെ പ്രവീൺ എന്നിവർ പങ്കെടുത്തു.

The Under-17 Sub-Junior State Wrestling Championship will be held at Panur on Saturday and Sunday.

Next TV

Related Stories
വീട്ടിലെത്തി വോട്ട്,  കണ്ണൂരിൽ 92 കാരിയുടെ വോട്ട് മറ്റൊരാൾ രേഖപ്പെടുത്തി ; പോളിംഗ് ഉദ്യോഗസ്ഥരടക്കം 5 പേർക്ക്  സസ്പെൻഷൻ

Apr 19, 2024 01:49 PM

വീട്ടിലെത്തി വോട്ട്, കണ്ണൂരിൽ 92 കാരിയുടെ വോട്ട് മറ്റൊരാൾ രേഖപ്പെടുത്തി ; പോളിംഗ് ഉദ്യോഗസ്ഥരടക്കം 5 പേർക്ക് സസ്പെൻഷൻ

കണ്ണൂരിൽ 92 കാരിയുടെ വോട്ട് മറ്റൊരാൾ രേഖപ്പെടുത്തി ; പോളിംഗ് ഉദ്യോഗസ്ഥരടക്കം 5 പേർക്ക് ...

Read More >>
പുഷ്പഗിരിയിൽ നിന്ന് മൂന്നുവയസുകാരിയായ മകളുമായി യുവതിയെ കാണാതായതായി പരാതി

Apr 19, 2024 11:31 AM

പുഷ്പഗിരിയിൽ നിന്ന് മൂന്നുവയസുകാരിയായ മകളുമായി യുവതിയെ കാണാതായതായി പരാതി

പുഷ്പഗിരിയിൽ നിന്ന് മൂന്നുവയസുകാരിയായ മകളുമായി യുവതിയെ കാണാതായതായി...

Read More >>
കുടകിൽ കടുവയുടെ ആക്രമണത്തിൽ അന്യസംസ്ഥാന തൊഴിലാളി മരിച്ചു

Apr 19, 2024 09:12 AM

കുടകിൽ കടുവയുടെ ആക്രമണത്തിൽ അന്യസംസ്ഥാന തൊഴിലാളി മരിച്ചു

കുടകിൽ കടുവയുടെ ആക്രമണത്തിൽ അന്യസംസ്ഥാന തൊഴിലാളി മരിച്ചു...

Read More >>
Top Stories

News Roundup