കല്ലാച്ചിയിൽ പ്ലസ്ടു വിദ്യാർത്ഥിനി ജീവനൊടുക്കിയ സംഭവം; അസ്വാഭാവികമരണത്തിന് കേസെടുത്ത് പൊലീസ്

കല്ലാച്ചിയിൽ പ്ലസ്ടു വിദ്യാർത്ഥിനി ജീവനൊടുക്കിയ സംഭവം; അസ്വാഭാവികമരണത്തിന് കേസെടുത്ത് പൊലീസ്
Feb 22, 2024 07:36 PM | By Rajina Sandeep

നാദാപുരം : കല്ലാച്ചിക്കടുത്ത് വി.പി മുക്കിൽ പ്ലസ്ടു വിദ്യാർത്ഥിനി ജീവനൊടുക്കിയ സംഭവത്തിൽ അസ്വാഭാവികമരണത്തിന് കേസെടുത്ത് നാദാപുരം പൊലീസ് . കുവ്വക്കാട് ശിവക്ഷേത്രത്തിന് അടുത്ത് (വി.പി മുക്ക് ) പുത്തൻപുരയിൽ താഴെ കുനിയിൽ ദാസൻറ മകൾ ദിനയ ദാസ് (17) ആണ് മരിച്ചത്.

ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം. കിടപ്പുമുറിയിൽ കുട്ടിയെ ഉറക്കാൻ കെട്ടിയ തൊട്ടിലിൽ കെട്ടി തൂങ്ങിയ നിലയിൽ കാണുകയായിരുന്നു. ഉടൻ കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. നാദാപുരം പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടം നടത്തി .

ഇന്ന് വൈകിട്ട് വീട്ടുവളപ്പിൽ സംസ്ക്കരിച്ചു. കുട്ടി ഉപയോഗിച്ച മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കല്ലാച്ചി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിനിയാണ്. അമ്മ : ജോഷിന സഹോദരങ്ങൾ: ദിൻഷിദ ദാസ് , ദിൻമയ ദാസ് .

The incident where a plus two student took her own life in Kalachi;Police registered a case of unnatural death

Next TV

Related Stories
വീട്ടിലെത്തി വോട്ട്,  കണ്ണൂരിൽ 92 കാരിയുടെ വോട്ട് മറ്റൊരാൾ രേഖപ്പെടുത്തി ; പോളിംഗ് ഉദ്യോഗസ്ഥരടക്കം 5 പേർക്ക്  സസ്പെൻഷൻ

Apr 19, 2024 01:49 PM

വീട്ടിലെത്തി വോട്ട്, കണ്ണൂരിൽ 92 കാരിയുടെ വോട്ട് മറ്റൊരാൾ രേഖപ്പെടുത്തി ; പോളിംഗ് ഉദ്യോഗസ്ഥരടക്കം 5 പേർക്ക് സസ്പെൻഷൻ

കണ്ണൂരിൽ 92 കാരിയുടെ വോട്ട് മറ്റൊരാൾ രേഖപ്പെടുത്തി ; പോളിംഗ് ഉദ്യോഗസ്ഥരടക്കം 5 പേർക്ക് ...

Read More >>
പുഷ്പഗിരിയിൽ നിന്ന് മൂന്നുവയസുകാരിയായ മകളുമായി യുവതിയെ കാണാതായതായി പരാതി

Apr 19, 2024 11:31 AM

പുഷ്പഗിരിയിൽ നിന്ന് മൂന്നുവയസുകാരിയായ മകളുമായി യുവതിയെ കാണാതായതായി പരാതി

പുഷ്പഗിരിയിൽ നിന്ന് മൂന്നുവയസുകാരിയായ മകളുമായി യുവതിയെ കാണാതായതായി...

Read More >>
കുടകിൽ കടുവയുടെ ആക്രമണത്തിൽ അന്യസംസ്ഥാന തൊഴിലാളി മരിച്ചു

Apr 19, 2024 09:12 AM

കുടകിൽ കടുവയുടെ ആക്രമണത്തിൽ അന്യസംസ്ഥാന തൊഴിലാളി മരിച്ചു

കുടകിൽ കടുവയുടെ ആക്രമണത്തിൽ അന്യസംസ്ഥാന തൊഴിലാളി മരിച്ചു...

Read More >>
Top Stories

News Roundup