കടയടപ്പ് സമരത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തലശ്ശേരി മേഖലയിലും മെഡിക്കല്‍ ഷോപ്പ്, ഹോട്ടലുകള്‍ , ഉള്‍പ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിടും.
വ്യാപാര സംരക്ഷണ ജാഥയുടെ സമാപനം തിരുവനന്തപുരത്ത് നടക്കുമെന്നും വ്യാപാരിവ്യവസായി ഏകോപന സമിതി നേതാക്കള്‍ തലശ്ശേരിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തലശ്ശേരി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ വ്യാപാര സംരക്ഷണ ജാഥ സമാപനവും കടയടപ്പ് സമരവും ചൊവ്വാഴ്ച നടക്കും.
ഓണ്‍ലൈന്‍ വ്യാപാരം നിയന്ദ്രിക്കുക, പ്ലാസ്റ്റിക് കവറിന്റെ പേരില്‍ വ്യാപാരികള്‍ക്ക് ഭീമമായ പിഴ ഈടാക്കുന്ന സമ്പ്രദായം നിര്‍ത്തലാക്കുക, പ്ലാസ്റ്റിക് ഇല്ലാത്ത കടകളില്‍ കയറി ഹരിത കര്‍മ്മ സേനയുടെ നിര്‍ബന്ധ പിരിവ് ഒഴിവാക്കുക, അനധികൃത വഴിയോര വാണിഭം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് കേരള വ്യാപാരിവ്യവസായി ഏകോപന സമിതി പ്രസിഡണ്ട് നയിക്കുന്ന വ്യാപാര സംരക്ഷ ജാഥക്കാണ് തിരുവനന്തപുരത്ത് ഇന്ന് സമാപനം കുറിക്കുന്നത്.
അവകാശ പോരാട്ടത്തിന്റെയും നിലനില്‍പ്പിന്റെയും ഭാഗമായി ഇന്ന് പ്രദേശത്തെ മുഴുവന്‍ കടകമ്പോളങ്ങള്‍ അടച്ചു കൊണ്ട് പണിമുടക്കിന് അഹ്വാനം ചെയ്തതായും സമിതി ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.
മുഴുവന്‍ വ്യാപാരികളും പണിമുടക്കുമായി സഹകരിക്കമമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
സമിതി യൂണിറ്റ് പ്രസിഡണ്ട് കെ. കെ മന്‍സൂര്‍, മേഖല പ്രസിഡണ്ട് സി. സി വര്‍ഗ്ഗീസ്, യൂണിറ്റ് ട്രഷറര്‍ യു. വി ഖാലിദ്, വൈസ് പ്രസിഡണ്ട് മാരായ രാജഗോപാല്‍, കെ. എന്‍ പ്രസാദ്, മേഖല സെക്രട്ടറി എ. കെ സക്കറിയ എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.
Shop closing strike under the leadership of Traders and Industrialists Coordinating Committee in the state tomorrow;