നാളെ സംസ്ഥാനത്ത് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ കടയടപ്പ് സമരം ; പാനൂർ ഉൾപ്പടെ തലശേരി മേഖലയിൽ മെഡിക്കൽസും, ഹോട്ടലുകളുമുൾപ്പടെ തുറക്കില്ല

നാളെ സംസ്ഥാനത്ത് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ കടയടപ്പ് സമരം ; പാനൂർ ഉൾപ്പടെ തലശേരി മേഖലയിൽ മെഡിക്കൽസും, ഹോട്ടലുകളുമുൾപ്പടെ തുറക്കില്ല
Feb 12, 2024 03:03 PM | By Rajina Sandeep

കടയടപ്പ് സമരത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തലശ്ശേരി മേഖലയിലും മെഡിക്കല്‍ ഷോപ്പ്, ഹോട്ടലുകള്‍ , ഉള്‍പ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിടും.

വ്യാപാര സംരക്ഷണ ജാഥയുടെ സമാപനം തിരുവനന്തപുരത്ത് നടക്കുമെന്നും വ്യാപാരിവ്യവസായി ഏകോപന സമിതി നേതാക്കള്‍ തലശ്ശേരിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തലശ്ശേരി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ വ്യാപാര സംരക്ഷണ ജാഥ സമാപനവും കടയടപ്പ് സമരവും ചൊവ്വാഴ്ച നടക്കും.

ഓണ്‍ലൈന്‍ വ്യാപാരം നിയന്ദ്രിക്കുക, പ്ലാസ്റ്റിക് കവറിന്റെ പേരില്‍ വ്യാപാരികള്‍ക്ക് ഭീമമായ പിഴ ഈടാക്കുന്ന സമ്പ്രദായം നിര്‍ത്തലാക്കുക, പ്ലാസ്റ്റിക് ഇല്ലാത്ത കടകളില്‍ കയറി ഹരിത കര്‍മ്മ സേനയുടെ നിര്‍ബന്ധ പിരിവ് ഒഴിവാക്കുക, അനധികൃത വഴിയോര വാണിഭം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് കേരള വ്യാപാരിവ്യവസായി ഏകോപന സമിതി പ്രസിഡണ്ട് നയിക്കുന്ന വ്യാപാര സംരക്ഷ ജാഥക്കാണ് തിരുവനന്തപുരത്ത് ഇന്ന് സമാപനം കുറിക്കുന്നത്.

അവകാശ പോരാട്ടത്തിന്റെയും നിലനില്‍പ്പിന്റെയും ഭാഗമായി ഇന്ന് പ്രദേശത്തെ മുഴുവന്‍ കടകമ്പോളങ്ങള്‍ അടച്ചു കൊണ്ട് പണിമുടക്കിന് അഹ്വാനം ചെയ്തതായും സമിതി ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

മുഴുവന്‍ വ്യാപാരികളും പണിമുടക്കുമായി സഹകരിക്കമമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

സമിതി യൂണിറ്റ് പ്രസിഡണ്ട് കെ. കെ മന്‍സൂര്‍, മേഖല പ്രസിഡണ്ട് സി. സി വര്‍ഗ്ഗീസ്, യൂണിറ്റ് ട്രഷറര്‍ യു. വി ഖാലിദ്, വൈസ് പ്രസിഡണ്ട് മാരായ രാജഗോപാല്‍, കെ. എന്‍ പ്രസാദ്, മേഖല സെക്രട്ടറി എ. കെ സക്കറിയ എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.

Shop closing strike under the leadership of Traders and Industrialists Coordinating Committee in the state tomorrow;

Next TV

Related Stories
അലക്കി തേച്ച്; അയേണിംഗ് ആൻ്റ് ലോൺഡ്രി സർവ്വീസ് നമ്മുടെ തൊട്ടരികിൽ

Jul 11, 2025 08:31 PM

അലക്കി തേച്ച്; അയേണിംഗ് ആൻ്റ് ലോൺഡ്രി സർവ്വീസ് നമ്മുടെ തൊട്ടരികിൽ

അയേണിംഗ് ആൻ്റ് ലോൺഡ്രി സർവ്വീസ് നമ്മുടെ തൊട്ടരികിൽ...

Read More >>
പാനൂരിൽ  പുതുതായി ആരംഭിക്കാനിരുന്ന സ്ഥാപനത്തിന് നേരേ സാമൂഹിക വിരുദ്ധരുടെ അതിക്രമം

Jul 11, 2025 07:03 PM

പാനൂരിൽ പുതുതായി ആരംഭിക്കാനിരുന്ന സ്ഥാപനത്തിന് നേരേ സാമൂഹിക വിരുദ്ധരുടെ അതിക്രമം

പാനൂരിൽ പുതുതായി ആരംഭിക്കാനിരുന്ന സ്ഥാപനത്തിന് നേരേ സാമൂഹിക വിരുദ്ധരുടെ...

Read More >>
പണിമുടക്ക് ദിവസം ജോലിക്കെത്തിയ  അധ്യാപകർക്കെതിരായ വധഭീഷണി ; പാറാട് മുസ്ലിം ലീഗിൻ്റെ പ്രതിഷേധം

Jul 11, 2025 03:44 PM

പണിമുടക്ക് ദിവസം ജോലിക്കെത്തിയ അധ്യാപകർക്കെതിരായ വധഭീഷണി ; പാറാട് മുസ്ലിം ലീഗിൻ്റെ പ്രതിഷേധം

പണിമുടക്ക് ദിവസം ജോലിക്കെത്തിയ അധ്യാപകർക്കെതിരായ വധഭീഷണി...

Read More >>
ഫർമിയുടെ അക്ഷരക്കൂട് തുറന്നു; പൂർവ വിദ്യാർത്ഥിനിയുടെ ഓർമ്മയിൽ കണ്ണങ്കോട് വെസ്റ്റ്എൽ പി സ്കൂൾ

Jul 11, 2025 03:29 PM

ഫർമിയുടെ അക്ഷരക്കൂട് തുറന്നു; പൂർവ വിദ്യാർത്ഥിനിയുടെ ഓർമ്മയിൽ കണ്ണങ്കോട് വെസ്റ്റ്എൽ പി സ്കൂൾ

ഫർമിയുടെ അക്ഷരക്കൂട് തുറന്നു; പൂർവ വിദ്യാർത്ഥിനിയുടെ ഓർമ്മയിൽ കണ്ണങ്കോട് വെസ്റ്റ്എൽ പി...

Read More >>
നേഹയുടേത് ആത്മഹത്യയെന്ന് ; പത്താം ക്ലാസുകാരി കടുത്ത ഡിപ്രഷനിലായിരുന്നെന്നും പൊലീസ്

Jul 11, 2025 02:52 PM

നേഹയുടേത് ആത്മഹത്യയെന്ന് ; പത്താം ക്ലാസുകാരി കടുത്ത ഡിപ്രഷനിലായിരുന്നെന്നും പൊലീസ്

ചെന്നിത്തല നവോദയ സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനി നേഹയുടെ മരണം ആത്മഹത്യ തന്നെയെന്ന്...

Read More >>
കണ്ണൂർ മാടായി ഗവ.ഐ.ടി.ഐയിലേക്ക്  അപേക്ഷകൾ ക്ഷണിച്ചു ; അവസാന തീയതി 16

Jul 11, 2025 02:32 PM

കണ്ണൂർ മാടായി ഗവ.ഐ.ടി.ഐയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു ; അവസാന തീയതി 16

കണ്ണൂർ മാടായി ഗവ.ഐ.ടി.ഐയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു ; അവസാന തീയതി 16...

Read More >>
Top Stories

News Roundup

//Truevisionall